/indian-express-malayalam/media/media_files/2026/02/01/tovino-thomas-as-he-man-2026-02-01-19-46-10.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
'90സ് കിഡ്സി'നെ സംബന്ധിച്ച് 'ഹീ-മാൻ' വെറുമൊരു കാർട്ടൂൺ കഥാപാത്രമല്ല, കുട്ടിക്കാലത്തിന്റെ ഒരുപാട് ഓർമ്മകൾ കൂടിയാണ്. 'മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്' എന്ന പേരിൽ ഹീ-മാൻ ഹോളിവുഡിലേക്ക് എത്തുകയാണ്. ട്രാവിസ് നൈറ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ നിക്കൊളാസ് ഗലിസ്റ്റ്സീൻ ആണ് ഹീ–മാനായെത്തുന്നത്.
ഏറെ ആരാധകരുള്ള ഐതിഹാസിക കഥാപാത്രമായി മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ് വന്നാലോ? ഏതു സുപ്പർ ഹീറോ വേഷമായാലും മലയാളികളുടെ മനസിൽ ആദ്യമെത്തുന്ന മുഖങ്ങളിലൊന്നാണ് ടൊവിനോ. ഹീ-മാനായി ടൊവിനോ എത്തുന്ന ഒരു എഐ വീഡിയോ ആണ് സൈബറിടങ്ങളിൽ കൈതുകമാകുന്നത്.
വൈറലായ വീഡിയോയിൽ ഹീ-മാന്റെ പ്രശസ്തമായ ഹെയർ സ്റ്റൈലും, കരുത്തുറ്റ ശരീരവും, മാന്ത്രിക വാളുമൊക്കെയായാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഒരു ഹോളിവുഡ് സിനിമ കാണുന്ന ഫീലിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ടൊവിനോയുടെ ഭാവങ്ങളും ചലനങ്ങളും കൃത്യമായാണ് വീഡിയോയിൽ പുനരാവിഷ്കരിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്കു പിന്നിൽ, "wild.spell_studio" എന്ന അക്കൗണ്ടാണ്. നിരവധി കമന്റുകളും പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. "ഇവിടെ ഏതു റോളും ഭദ്രം. ഒറ്റ പേര് ടൊവിനോ തോമസ്" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
Read More: 'ഞാനേ കണ്ടുള്ളൂ...'; വർഷങ്ങൾക്കു ശേഷം ഗുരുവായൂരപ്പനെ കണ്ട് ബാലാമണിയും മനുവും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us