scorecardresearch

'രതീഷേ, നീ കഴിച്ചിട്ടില്ലല്ലേ ഇതിനു മുൻപ്'; ഇന്നത്തെ പരിപാടി അറിയണ്ടേ?

Tovino AI Viral Video; ഒരു ട്വിസ്റ്റോടെയുള്ള ടൊവിനോയുടെ എഐ വിഡിയോ എല്ലാവരേയും ചിരിപ്പിച്ച് വൈറലാവുകയാണ് ഇപ്പോൾ, ഹോളുവുഡ് സിനിമാ സ്റ്റൈലിൽ ഏലിയനെ നേരിടാൻ വരികയാണ് തോക്കുമായി ടൊവിനോ

Tovino AI Viral Video; ഒരു ട്വിസ്റ്റോടെയുള്ള ടൊവിനോയുടെ എഐ വിഡിയോ എല്ലാവരേയും ചിരിപ്പിച്ച് വൈറലാവുകയാണ് ഇപ്പോൾ, ഹോളുവുഡ് സിനിമാ സ്റ്റൈലിൽ ഏലിയനെ നേരിടാൻ വരികയാണ് തോക്കുമായി ടൊവിനോ

author-image
Trends Desk
New Update
Tovino AI Viral Video

പുതിയ ആശയങ്ങളും ട്വിസ്റ്റുകളുമെല്ലാമായാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ എഐ വിഡിയോകൾ നിറയുന്നത്. എഐയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി നമ്മളെ അത്ഭുതപ്പെടുത്തിയും രസിപ്പിച്ചുമെല്ലാം ഈ വിഡിയോകൾ വൈറലാവുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ടൊവിനോയുടെ നിരവധി എഐ വിഡിയോകൾ നമ്മൾ കണ്ടു കഴിഞ്ഞു. ഒരു ട്വിസ്റ്റോടെയുള്ള ടൊവിനോയുടെ എഐ വിഡിയോ എല്ലാവരേയും ചിരിപ്പിച്ച് വൈറലാവുകയാണ് ഇപ്പോൾ. 

Advertisment

ഹോളുവുഡ് സിനിമാ സ്റ്റൈലിൽ ഏലിയനെ നേരിടാൻ വരികയാണ് തോക്കുമായി ടൊവിനോ. ഏലിയന് മുൻപിൽ സൂപ്പർ ഹീറോയായ ടൊവിനോ പേടിച്ച് നിൽക്കുമ്പോൾ ഒരു കത്ത് വന്ന് ഏലിയന്റെ നെഞ്ച് പിളർത്തുന്നു. 

Also Read: ഒറ്റ ഫ്രെയിമിൽ തമിഴ് സിനിമ തന്നെയുണ്ടല്ലോ...; തട്ടുകടയിൽ ഒത്തുകൂടി കോളിവുഡിന്റെ സൂപ്പർ താരങ്ങൾ

ഇത് എങ്ങനെ എന്ന് ടൊവിനോ അത്ഭുതപ്പെട്ട് നോക്കുമ്പോഴാണ് ഫിറോസിന്റെ വരവ്. അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി എന്ന് പറഞ്ഞ് എലിയൻ കിടത്തിപ്പൊരിച്ചത് തയ്യാറാക്കുകയാണ് പുള്ളി. 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളാണ് വരുന്നത്. 

Advertisment

Also Read: സൊറ പറഞ്ഞ് മമ്മൂക്കയും ലാലേട്ടനും ചായക്കടയിൽ, കേൾവിക്കാർ ആരൊക്കെ എന്നുനോക്കൂ; വൈറലായി ചിത്രം

കാലം കാത്തുവെച്ച നിധിയാണെൻ ഫിറോസ്ക എന്ന പാട്ടാണ് എഐ വിഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ. "ലേ ഫിറോസേട്ടൻ : രതീഷേ നീ കഴിച്ചിട്ടില്ലല്ലേ ഇതിനു മുൻപ്," ഇങ്ങനെയാണ് കമന്റുകൾ വരുന്നത്. ഫിറോസ്ഡേറ്റർ എന്ന് പേരിട്ടവരും ഉണ്ട്.  

Read More: ലേ പാമ്പ്: മോളെ, ഇവന്മാരെയൊന്ന് പറഞ്ഞ് മനസിലാക്ക്; ദയനീയം അല്ലേ!

Tovino Thomas AI

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: