കൊലവിളിയുമായെത്തിയ കാട്ടുകൊമ്പന്മാരുടെ കൈയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്- വീഡിയോ

ഒരാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടെന്നു കരുതുമ്പോഴാണ് അടുത്ത ആന എത്തിയത്

Viral video, വൈറൽ വീഡിയോ, elephant, ആന, കാട്ടാന, tourist, വിനോദ സഞ്ചാരികൾ, iemalayalam, ഐഇ മലയാളം

വനത്തിനുള്ളിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിനോദ സഞ്ചാരികൾ കാട്ടാനയുടെ കൈയിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കർണാടകയിലെ ബിആർ ഹിൽസിൽ സന്ദർശനത്തിനെത്തിയ ഒരു സംഘം വിനോദസഞ്ചാരികളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഉച്ചത്തിൽ ചിന്നം വിളിച്ചുകൊണ്ടാണ് ആനകൾ പാഞ്ഞടുക്കുന്നത്. ആനയെ കണ്ട് ഡ്രൈവർ വാഹനത്തിന്റെ വേഗത കൂട്ടി. ഇതോടെ വിനോദ സഞ്ചാരികളും പരിഭ്രാന്തിയിലായി. അപകടം ഒഴിവായെന്ന് ആശ്വസിക്കുന്നതിനിടെ അടുത്ത കാട്ടാനയും മുന്നിലെത്തി.

Read More: ‘വൃദ്ധിക്കുട്ടി സൂപ്പറാ,’ കിടിലൻ സ്റ്റെപ്പുകളിട്ട് മലയാളികളുടെ നെഞ്ചിൽ കയറിയ കൊച്ചുമിടുക്കി, വീഡിയോ

വാഹനത്തിന്റെ തൊട്ടടുത്ത് കാട്ടാന എത്തിയപ്പോൾ ഡ്രൈവർ വീണ്ടും വേഗത കൂട്ടി വാഹനം മുന്നോട്ടെടുത്തു. എന്നാൽ ശബ്ദംകേട്ട് പിന്തിരിഞ്ഞു നീങ്ങിയ ആന നിമിഷങ്ങൾക്കുള്ളിൽ വീണ്ടും വാഹനത്തിനു നേരെ ഓടിയടുത്തു. ഇതോടെ സഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ഡ്രൈവർ വാഹനം മുന്നോട്ടെടുത്തപ്പോൾ ആനയ്ക്ക് അപകടം സംഭവിക്കാൻ സാധ്യതയേറെയായിരുന്നുവെന്നാണ് ഒരു വിഭാഗം പ്രതികരിക്കുന്നത്. എന്നാൽ സമയോചിതമായ തീരുമാനമായിരുന്നു ഇതെന്നും അല്ലാത്തപക്ഷം ആന വാഹനത്തിലുണ്ടായിരുന്നവരെ തീർച്ചയായും ആക്രമിക്കുമായിരുന്നുവെന്നും മറു വിഭാഗം പ്രതികരിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tourists find themselves caught between two elephants in karnataka video goes viral

Next Story
വൈറൽ താരം വൃദ്ധിക്കുട്ടി ഇനി സിനിമയിലും; ‘കടുവ’യിൽ പൃഥ്വിരാജിന്റെ മകളാകുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com