കൊച്ചി:​ ജീവിതത്തിൽ സന്പത്തും സമൃദ്ധിയും നേടാനാണ് ഓരോ പേരും പരിശ്രമിക്കുന്നത്. ഇതിനായി ഏറ്റവും നല്ല കോഴ്സുകൾ തന്നെ തിരഞ്ഞെടുക്കും. ഇന്ന് രാജ്യത്ത് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ജോലികൾ തിരഞ്ഞാണ് എല്ലാവരും പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതും. രാജ്യത്ത് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന പത്ത് തൊഴിലുകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ

1. മാനേജ്മെന്റ് പ്രൊഫഷണൽ

ഏതൊരു സ്ഥാപനത്തിന്റെയും ആത്മാവായി പ്രവർത്തിക്കേണ്ടത് അവിടുത്തെ മാനേജ്മെന്റ് പ്രൊഫഷണലുകളാണ്. തുടക്കത്തിൽ വളരെയധികം കഠിനാധ്വാനം ആവശ്യമാണ് ഈ ജോലിക്ക്. തൊഴിൽ പരിചയം വർദ്ധിക്കുന്നതിന് അനുസരിച്ച് കന്പനികൾ ഉയർന്ന വേതനത്തിൽ ജോലിക്ക് ക്ഷണിക്കും. ശരാശരി പ്രതിവർഷ വേതനം

ശരാശരി വേതനം
തുടക്കത്തിൽ – 3,00,000
കരിയറിന്റെ മധ്യത്തിൽ – 25,00,000
കൂടുതൽ തൊഴിൽ പരിചയം നേടിയാൽ – 80,00,000

2. ഇൻവസ്റ്റ്മെന്റ് ബാങ്കർ

കോർപ്പറേറ്റ് കന്പനികളുടെ കാലത്ത് കന്പനികൾക്ക് മൂലധനം സ്വരൂപിച്ച് നൽകുക, സാന്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകുക തുടങ്ങി വളരെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തനങ്ങളാണ് ഇൻവസ്റ്റമെന്റ് ബാങ്കർമാർക്ക് ചെയ്യാനുള്ളത്. പണം കൊണ്ട് ഇടപഴകുന്നവരായതിനാൽ “മണി മാൻ” എന്ന ഇരട്ടപ്പേരിലാണ് കോർപ്പറേറ്റ് ലോകത്ത് ഇവർ അറിയപ്പെടുന്നത് പോലും.

ശരാശരി വേതനം
തുടക്കത്തിൽ – 12,00,000
മധ്യത്തിൽ – 30,00,000
തൊഴിൽ പരിചയം നേടുന്പോൾ – 50,00,000

3. ചാർട്ടേഡ് അക്കൗണ്ടന്റ്

രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന തൊഴിലുകളിൽ ഒന്നാണ് ചാർട്ടേഡ് അക്കൗണ്ടിംഗ്. ബിസിനസ് രംഗത്തും അക്കൗണ്ടിംഗിലും ഇവരുടെ പ്രവർത്തനം വളരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലിടമാണിത്.

ശരാശരി വേതനം
തുടക്കത്തിൽ – 5,50,000
മധ്യകാലത്ത് – 12,80,000
തൊഴിൽ പരിചയം നേടുന്പോൾ – 25,70,000

4. എണ്ണ-പ്രകൃതി വാതക രംഗത്തെ പ്രൊഫഷണൽ

മറൈൻ എഞ്ചിനീയേഴ്സ്, ജിയോളജിസ്റ്റ് തുടങ്ങിയവർക്ക് വളരെയധികം അവസരങ്ങളുള്ളതാണ് ഈ മേഖല. അതേസമയം തന്നെ ഉയർന്ന ലാഭം ഉള്ള ഈ തൊഴിലിടത്തിൽ വേതനവും ഉയർന്നതാണ്.

തൊഴിൽ പരിചയം നേടുന്നതിന് അനുസരിച്ച് – 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് വേതനം

5. ബിസിനസ് അനലിസ്റ്റ്

വിപണിയിൽ സമാന സ്വഭാവമുള്ള മറ്റ് കന്പനികളുമായി സ്വന്തം നില താരതമ്യം ചെയ്യുന്നതിനും വരുത്തേണ്ട മാറ്റങ്ങൾ അറിയുന്നതിനും കന്പനികൾ ആശ്രയിക്കുന്നത് ബിസിനസ് അനലിസ്റ്റുകളെയാണ്. ഉയർന്ന ഐക്യു വും വേഗത്തിൽ നയപരമായ തീരുമാനങ്ങൾ കണ്ടെത്താനും കെൽപ്പുള്ള ആളുകളെയാണ് ഈ മേഖലയിൽ കൂടുതലായി കന്പനികൾ നിയമിക്കുന്നത്. സാങ്കേതിക പരിജ്ഞാനത്തിനൊപ്പം കണക്കിലുള്ള വൈദഗ്ദ്ധ്യവും ഈ രംഗത്ത് പരിഗണിക്കപ്പെടുന്നുണ്ട്. തുടക്കത്തിൽ ആറ് ലക്ഷത്തിലധികം രൂപ വാർഷിക വരുമാനം ബിസിനസ് അനലിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്.

6. മെഡിക്കൽ പ്രൊഫഷണൽ

ഓരോ വർഷവും ഡോക്ടർമാർക്ക് ആരോഗ്യരംഗത്ത് ആവശ്യം കൂടിക്കൊണ്ടേയിരിക്കുകയാണ്. തൊഴിലിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്നവർക്ക് അവർ ആവശ്യപ്പെടുന്ന വേതനം നൽകാൻ പോലും ആശുപത്രികൾ തയ്യാറാണ്.

ശരാശരി വേതനം
ജനറൽ പ്രാക്ടീസ് – 4,80,000
ജനറൽ സർജൻ – 8,10,000
മെഡിക്കൽ ഡോക്ടർ – 17,00,000

7. ഏവിയേഷൻ പ്രൊഫഷണൽ

വിമാനങ്ങൾ പറത്തുന്ന പൈലറ്റുമാർക്ക് ഇന്ന് ഉയർന്ന വേതനമാണ് കന്പനികൾ നൽകുന്നത്. ഈ രംഗത്തെ പ്രൊഫഷണലുകൾക്ക് ശരാശരി വേതനം 20,00,000 രൂപയാണ്.

ശരാശരി വേതനം
കൊമേഴ്സ്യൽ പൈലറ്റ് – 20,00,000
ഹെലികോപ്റ്റർ പൈലറ്റ് – 18,00,000
എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ – 9,80,000

8. നിയമജ്ഞർ

നിയമം പഠിച്ചവരുടെ വൈദഗ്ദ്ധ്യം മുൻനിർത്തിയാണ് വേതനം നിശ്ചയിക്കപ്പെടുന്നത്. രാജ്യത്ത് ഏറെ പ്രശസ്തിയാർജിച്ച അഭിഭാഷകരൊന്നും ഒരിക്കലും ജഡ്ജി പദവിയിലേക്ക് വന്നിട്ടില്ല. ഈ രംഗത്ത് ലഭിക്കുന്ന ഉയർന്ന വേതനവും പ്രശസ്തിയും തന്നെയാണ് ഇതിന് കാരണം. ആഴത്തിലുള്ള അറിവും ഉയർന്ന ക്ഷമാശീലവും ആശയവിനിമയത്തിനുള്ള ശേഷിയും അഭിഭാഷകർക്ക് ആവശ്യമാണ്. ഒരു തവണ കോടതിയിൽ വാദിക്കാൻ എത്തുന്നതിന് പോലും ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരുണ്ട്.

ശരാശരി വേതനം
കോർപ്പറേറ്റ് അഭിഭാഷകൻ – 6,10,000
സീനിയർ അറ്റോർണി – 9,50,000

9. മാർക്കറ്റിംഗ്

വിപണിയിൽ എന്നും തൊഴിൽ പരിജ്ഞാനമുള്ളവർക്ക് അവസരങ്ങൾ അനവധിയുള്ള മേഖലയാണ് മാർക്കറ്റിംഗ്. ഇതൊരു കല തന്നെയാണ്. മാർക്കറ്റിംഗിൽ നല്ല പരിജ്ഞാനമുള്ളവർക്ക് ചുരുങ്ങിയ കാലം കൊണ്ട് കന്പനിയുടെ സിഇഒ പദവിയിലേക്ക് വരെ എത്താൻ സാധിക്കും.

ശരാശരി വേതനം
തുടക്കത്തിൽ – 1,50,000
കരിയറിന്റെ മധ്യത്തിൽ – 5,00,000
തൊഴിൽ പരിജ്ഞാനം നേടിയാൽ – 10,00,000

10. ഐടി-സോഫ്റ്റ്‌വെയർ എഞ്ചിനീയർ

എക്കാലത്തും യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാണ് ഐടി. സാങ്കേതിക രംഗം വളറുന്പോൾ ഈ മേഖല യുവാക്കൾക്ക് നൽകുന്ന വലിയ പിന്തുണ ഏറെ പേരെ ഈ മേഖലയിലേക്ക് എത്തിച്ചിട്ടുണ്ട്. കംപ്യൂട്ടർ ഭാഷകളിൽ പരിജ്ഞാനം നേടാതെ ഈ മേഖലയിലേക്ക് എത്താനാകില്ല.

ശരാശരി വേതനം
തുടക്കത്തിൽ – 3,50,000
മധ്യത്തിൽ – 8,30,000
തൊഴിൽ പരിചയം നേടുന്പോൾ – 15,50,000

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ