scorecardresearch

2024ലെ ലോക ശതകോടീശ്വരന്മാർ; ആദ്യ സ്ഥാനങ്ങളിലെ 10 ഇന്ത്യക്കാർ: Top 10 Richest Indians

The list of the top 10 richest Indians: ലോക സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യക്കാർ. മുൻ വർഷത്തെക്കാൾ 41 ശതമാനം വർധവാണ് ഇന്ത്യക്കാരുടെ സമ്പത്തിൽ ഉണ്ടായത്

The list of the top 10 richest Indians: ലോക സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യക്കാർ. മുൻ വർഷത്തെക്കാൾ 41 ശതമാനം വർധവാണ് ഇന്ത്യക്കാരുടെ സമ്പത്തിൽ ഉണ്ടായത്

author-image
Trends Desk
New Update
Top 10 richest Indians

The list of the top 10 richest Indians (ചിത്രം: എഫ്.ഇ)

The list of the top 10 richest Indians: ആഗോള സമ്പത്ത് വ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കുന്ന രാജ്യമായി വളരുകയാണ് ഇന്ത്യ. രാജ്യത്തെ സംരംഭകരും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നുണ്ട്. ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണം, അന്താരാഷ്ട്ര രംഗത്തും ഇന്ത്യയുടെ സ്വാധീനം എടുത്തുകാണിക്കുന്നു.

Advertisment

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിൻ്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, 2024-ൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 50 നഗരങ്ങളുടെ പട്ടികയിലേക്ക് മുംബൈയും ഡൽഹിയും ഉയർന്നു. 24, 37 റാങ്കുകളിലാണ് മുംബൈയും ഡൽഹിയും സ്ഥാനംപിടിച്ചത്.

ഈ വർഷം ഏപ്രിലിൽ, ഫോർബ്‌സ് ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ 200 ഇന്ത്യക്കാരാണ് സ്ഥാനം നേടിയത്. മുൻ വർഷത്തെക്കാൾ 41 ശതമാനം വർധവാണ് ഇന്ത്യക്കാരുടെ സമ്പത്തിൽ ഉണ്ടായത്. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ 2024ലെ സംയോജിത സമ്പത്ത് 954 ബില്യൺ ഡോളറാണ്, 2023ൽ ഇത് 675 ബില്യൺ ഡോളറായിരുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 വ്യക്തികൾ, 2024 :  Top 10 Richest Individuals in india, May 2024

Advertisment
ഇന്ത്യൻ റാങ്ക്ആഗോള റാങ്ക്പേര്മൊത്തം മൂല്യം (US$ bn)കമ്പനി
111മുകേഷ് അംബാനി$113.3 ബില്യൺറിലയൻസ് ഇൻഡസ്ട്രീസ്
218ഗൗതം അദാനി$81.9 ബില്യൺഅദാനി ഗ്രൂപ്പ്
342സാവിത്രി ജിൻഡാലും കുടുംബവും$37.1 ബില്യൺJSW ഗ്രൂപ്പ്
454ശിവ് നാടാർ$30.0 ബില്യൺഎച്ച.സി.എൽ ടെക്നോളജീസ്
579ദിലീപ് ഷാങ്വി$25.0 ബില്യൺസൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
690കുമാർ ബിർള$22.0 ബില്യൺആദിത്യ ബിർള ഗ്രൂപ്പ്
791സൈറസ് പൂനവല്ല$21.0 ബില്യൺസെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
893രാധാകിഷൻ ദമാനി$20.6 ബില്യൺഅവന്യൂ സൂപ്പർമാർക്കറ്റ്
9101കുശാൽ പാൽ സിംഗ്$19.1 ബില്യൺDLF ലിമിറ്റഡ്
10112രവി ജപുരിയ$16.9 ബില്യൺആർജെ കോർപ്പറേഷൻ, വരുൺ ബിവറേജസ്

 

മലയാളി വ്യവസായി എം.എ. യുസഫ് അലി അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ 27-ാം സ്ഥാനത്താണ്. കേരളത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് യൂസഫ് അലി. ഗൾഫിലും മറ്റിടങ്ങളിലുമായി 256 ഹൈപ്പർമാർക്കറ്റുകളും മാളുകളുമുള്ള ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ഉടമസ്ഥനായ യൂസഫ് അലിയുടെ ആസ്തി 8.4 ബില്യൺ ഡോളറാണ്. ലോക സമ്പന്നരിൽ 344-ാം സ്ഥാനത്താണ് എം.എ. യുസഫ് അലി. 

Read More:

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സെലിബ്രിറ്റികൾ; ഏഷ്യക്കാരിൽ ഒന്നാമൻ വിരാട് കോഹ്ലി

Adani Group Mukesh Ambani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: