എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്ടകാര്‍ ലഭിച്ചതിന്റെ ആഘോഷങ്ങള്‍ അവസാനിക്കാതെ തുടരുകയാണ്. ബെസ്റ്റ് ഒറിജിനല്‍ സോങ് വിഭാഗത്തിലായിരുന്നു ഓസ്കാര്‍ നേട്ടം.
ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി സാമ്യമുള്ള ഒരു വീഡിയോയാണ് സിനിമപ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ചിത്രത്തിലെ സീനുകളും ഒപ്പം ചേര്‍ത്താണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വീഡിയൊ മറ്റൊന്നുമല്ല എക്കാലത്തെയും ഹിറ്റ് കാര്‍ട്ടൂണായ ടോം ആന്‍ഡ് ജെറിയിലേതാണ്.
1940-കളില്‍ പുറത്തിറങ്ങിയ കാര്‍ട്ടൂണിലെ സീനുകള്‍ പലതും ആര്‍ ആര്‍ ആറിലും ദൃശ്യമാകുന്നുണ്ട്, അത് ജൂനിയര്‍ എന്‍ടിആറിന്റേയും രാം ചരണിന്റേയും ആക്ഷന്‍ സീനുകളാവട്ടെ സൗഹൃദ സീനുകളാകട്ടെ. നാട്ടു നാട്ടു എന്ന ഗാനത്തിലെ ചുവടുകള്‍ പോലും ജെറിയും കുഞ്ഞി താറാവും ചേര്‍ന്ന് കളിക്കുന്നതും വീഡിയോയില്‍ കാണാം.
മാസങ്ങള്‍ക്ക് മുന്‍പ് ‘Mr MukeshG 11’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 30 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്. ടോം ആൻഡ് ജെറിയിലേയും ആര്‍ആര്‍ആറിലേയും സാമ്യത കണ്ട് ശരിക്കും നെറ്റിസണ്‍സ് അമ്പരന്നിരിക്കുകയാണ്.