scorecardresearch

ടോൾ അടക്കാത്തതിൽ തർക്കം; ബൂത്ത് ബുൾഡോസറുകൊണ്ട് ഇടിച്ചു തകർത്ത് യുവാവ്

വാഹനം കടത്തിവിടാത്തതിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

വാഹനം കടത്തിവിടാത്തതിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Man bulldozes toll booth

ചിത്രം: എക്സ്

ഉത്തർപ്രദേശിലെ ഡൽഹി-ലക്‌നൗ ഹൈവേയിൽ, യുവാവ് ടോൾ ബൂത്ത് ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന വീഡിയോയാണ് ഇൻ്റർനെറ്റിൽ വൈറലാകുന്നത്. യുവാവ് ടോൾ അടയ്ക്കാൻ വിസമതിച്ചതിൽ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Advertisment

യുവാവിന്റെ വാഹനം കടത്തിവിടാൻ ജീവനക്കാരൻ ടോൾ ആവശ്യപ്പെട്ടു, എന്നാൽ ഇതിൽ പ്രകോപിതനായ യുവാവ് ബുൾഡോസർ ഉപയോഗിച്ച് ടോൾ ബൂത്ത് തകർക്കാൻ തുടങ്ങി. ഇതോടെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു. രണ്ട് ബൂത്തുകളാണ് ഇയാൾ തകർത്തത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ പ്രതി മറ്റു വാഹനങ്ങൾക്കും കേടുപാട് വരുത്തി.

ഒളിവിൽ പോയ പ്രതിയെ പിൽകുവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  കൊലപാതക ശ്രമമുൾപ്പെടെയുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 'ടോൾ ബൂത്തുകൾ തകർത്ത ബുൾഡോസർ ഡ്രൈവറെ അറസ്റ്റു ചെയ്തതായും, കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി' പൊലീസ് അറിയിച്ചു.

Advertisment

പ്രതിയെ പൊലീസ് പിടികൂടി കൊണ്ടുപോകുന്നതിന്റെ വിഡിയോയും വൈറലാകുന്നുണ്ട്. പരിക്കേറ്റ പ്രതി മുടന്തുന്നതും നടക്കാൻ പ്രയാസപ്പെടുന്നതും വീഡിയോയിൽ കാണാം.

Read More Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: