scorecardresearch

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആംബുലൻസിന് വഴിയൊരുക്കി; കാക്കിയണിഞ്ഞ അമ്മമനസ്സിന് കൈയ്യടിച്ച് ഇന്റർനെറ്റ്; വീഡിയോ

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കൈക്കുഞ്ഞുമായി ഗതാഗതക്കുരുക്കിൽ പെട്ട ആംബുലൻസിന് വഴിയൊരുക്കിയ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കൈക്കുഞ്ഞുമായി ഗതാഗതക്കുരുക്കിൽ പെട്ട ആംബുലൻസിന് വഴിയൊരുക്കിയ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
woman constable viral video

ചിത്രം: എക്സ്

ഡ്യൂട്ടി സമയത്തല്ലെങ്കിലും തന്റെ ഉത്തരവാദിത്തം മറക്കാത്ത ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ആന്ധ്രാപ്രദേശിലെ രംഗംപേട്ട പൊലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ശാന്തിയാണ് വൈറൽ വീഡിയോയിലെ താരം.

Advertisment

കാക്കിനാഡ-സാമർലക്കോട്ട റോഡിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ ശാന്തി തന്റെ രണ്ടര വയസ്സുള്ള മകനൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഡ്യൂട്ടിയിലല്ലായിരുന്നിട്ടും, ആംബുലൻസ് കുരുക്കിൽ പെട്ടു കിടക്കുന്നത് കണ്ടപ്പോൾ ശാന്തിക്ക് നോക്കി നിൽക്കാനായില്ല. ഉടൻ തന്നെ തന്റെ കുഞ്ഞിനെ സഹയാത്രക്കാരെ ഏൽപ്പിച്ച ശേഷം ശാന്തി റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിക്കാൻ തുടങ്ങി.

Also Read: രാമൻകുട്ടി, ശരിക്ക് ഒന്ന് നോക്കിക്കേ, എനിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ! തൃശൂർ ഡാ!

ഏകദേശം 40 മിനിറ്റോളം ശാന്തി ഒറ്റയ്ക്ക് ഗതാഗതം നിയന്ത്രിച്ചു. ഇതിനിടയിൽ ഉറക്കമുണർന്ന കുഞ്ഞ് കരയാൻ തുടങ്ങിയതോടെ ആ അമ്മയ്ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തന്റെ കുഞ്ഞിനെ ഇടതുകൈയ്യിൽ കോരിയെടുത്ത് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തന്നെ അവർ ട്രാഫിക് നിയന്ത്രണം തുടർന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഇത് തുടർന്ന ശാന്തി, ഒടുവിൽ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കിയ ശേഷമാണ് വിശ്രമിച്ചത്.

Also Read: 'പോടാ ഹംകേ; ഖാദർ എന്നാ സുമ്മാവാ'; ആ മുത്തം വാങ്ങിയത് കണ്ടോ!

ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാര ലോകേഷ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ശാന്തിയുടെ ആത്മാർത്ഥത ലോകമറിഞ്ഞത്. സ്വന്തം കുഞ്ഞിന്റെ സുരക്ഷ നോക്കുന്നതിനോടൊപ്പം തന്നെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കാണിച്ച മനസ്സിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്..

Read More: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ

Viral Viral Video Andhra Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: