scorecardresearch
Latest News

‘മിഠായി കിട്ടിയില്ല’; അമ്മയ്ക്കെതിരെ പൊലീസില്‍ ‘പരാതി’യുമായി മൂന്ന് വയസുകാരന്‍, വീഡിയോ

മിഠായികള്‍ എടുത്ത് മാറ്റിയതിന് അമ്മയെ ജയിലിലടക്കണമെന്നാണ് കുട്ടിയുടെ പക്ഷം

‘മിഠായി കിട്ടിയില്ല’; അമ്മയ്ക്കെതിരെ പൊലീസില്‍ ‘പരാതി’യുമായി മൂന്ന് വയസുകാരന്‍, വീഡിയോ

എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് കുട്ടികളുടെ വീഡിയോകള്‍. മിഠായി എടുത്തതിന് അമ്മയ്ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുന്ന മൂന്ന് വയസുകാരന്റെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചിരിപടര്‍ത്തുന്നത്. മിഠായികള്‍ എടുത്ത് മാറ്റിയതിന് അമ്മയെ ജയിലിലടക്കണമെന്നാണ് കുട്ടിയുടെ പക്ഷം.

ഒരു വനിതാ പൊലീസിന്റെ അടുത്തുപോയി അമ്മയെക്കുറിച്ച് പരാതി പറയുന്ന കുട്ടിയെയാണ് വീഡിയോയില്‍ കണാന്‍ കഴിയുന്നത്. പൊലീസ് ഉദ്യോഗസ്ഥ ചിരിച്ചുകൊണ്ട് കുട്ടിയോട് പേരും വിവരങ്ങളും തേടുന്നുമുണ്ട്. തനിക്ക് പറയാനുള്ളതെല്ലാം എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കാനാണ് കുട്ടി ശ്രമിക്കുന്നത്.

മധ്യപ്രദേശിലെ ബുരാപൂരിലാണ് സംഭവം. വീഡിയോയിലുള്ള പൊലീസ് ഉദ്യോഗസ്ഥ പ്രിയങ്ക നായക്കാണെന്നും അമര്‍ ഉജാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ അവനോട് ദേഷ്യപ്പെടുമ്പോഴെല്ലാം പോലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെടാനും ഉദ്യോഗസ്ഥ പറയുന്നുണ്ട്.

വീഡിയോ വലിയ തോതില്‍ സ്വീകാര്യത നേടിയതോടെ സംസ്ഥാന ആഭ്യന്തര മന്ത്രി നരോട്ടാം മിശ്രയുടെ മുന്നിലുമെത്തി. കുട്ടിയെ മിശ്ര വീഡിയോ കോള്‍ ചെയ്യുകയും മിഠായിയും സൈക്കിളും വാങ്ങിത്തരാമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. കുട്ടിയും മിശ്രയും തമ്മിലുള്ള വീഡിയോ കോളിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മന്ത്രിയോട് കുട്ടി സൈക്കിള്‍ ആവശ്യപ്പെടുന്നതും കാണാം.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Toddler approaches mp cops against mother who stole his chocolates viral video

Best of Express