/indian-express-malayalam/media/media_files/2025/04/29/IG5IemhQmcgQ57rksfaS.jpg)
ചിത്രം: ബിസിസഐ
ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാളും സ്വപ്നം കാണുന്ന തുടക്കമാണ് 14 കാരനായ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയ്ക്ക് ഐപിഎല്ലിൽ ലഭിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച്, മൂന്നാമത് മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ പുതിയ താരോധയം.
ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാനുവേണ്ടി 35 പന്തിൽ സെഞ്ചുറി നേടിക്കൊണ്ടാണ് താൻ വന്നത് വെറുതെ മടങ്ങാനല്ലെന്ന് വൈഭവ് വ്യക്തമാക്കിയത്. വൈഭവിന്റെ വെടിക്കെട്ടു ബാറ്റിങ്ങിനു പിന്നാലെ ഗുഗിളിൽ ട്രെൻഡ് ആയിരിക്കുകയലാണ് ഗുജറാത്ത് - രാജസ്ഥാൻ മത്സരം. ഇരുപത് ലക്ഷത്തിലധികം ആളുകളാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്. നിലവിൽ ഗുഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.
38 പന്തിൽ 11 സിക്‌സറും ഏഴു ഫോറും ഉൾപ്പെടെയായിരുന്നു വൈഭവിന്റെ പ്രകടനം. 40 പന്തിൽ 70 റൺസു നേടിയ യശ്വസി ജയ്സ്വാളും രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായി. ഗുജറാത്ത് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 15.5 ഓവറിൽ ലക്ഷ്യംകണ്ടു.
ടി 20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി, ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രയാം കുറഞ്ഞ കളിക്കാരൻ തുടങ്ങി ഒന്നിലേറെ റെക്കോഡുകളായിരുന്നു ഇന്നലെ തിരുത്തപ്പെട്ടത്.
അതേസമയം, തുടർച്ചയായ തോൽവികളിൽ നിന്ന് ആശ്വാസ വിജയമായിരുന്നു രാജസ്ഥാൻ ഇന്നലെ ഗുജറാത്തിനെതിരെ സ്വന്തമാക്കിയത്. നിലവിൽ മൂന്നു ജയവും ഏഴു തോൽവിയുമായി ആറു പോയിന്റാണ് ടീമിനുള്ളത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.