ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന കൂട്ടരാണ് ഉറുമ്പുകള്‍. കൂട്ടായ പരിശ്രമത്തിലൂടെ തങ്ങളുടെ ശരീരത്തിനേക്കാള്‍ ആയിരം ഇരട്ടി വലിപ്പമുള്ള വസ്തുക്കള്‍ പോലും ഉറുമ്പുകള്‍ നിസാരമായി ചുമക്കും. സാധാരണയായി ഉറുമ്പുകള്‍ എടുക്കുക മധുരമുള്ള ഭക്ഷണസാധനങ്ങളൊക്കെയാണ്. എന്നാല്‍ ഇത്തവണ അവരൊന്ന് മാറ്റി പിടിച്ചിരിക്കുകയാണ്.
ഒന്നും നോക്കിയില്ല, എല്ലാവരും കൂടി ഒരു സ്വര്‍ണ ചെയിന്‍ തന്നെ കടത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥനായ ശുശാന്ത നന്ദയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ചെറിയ സ്വര്‍ണക്കടത്തുകാര്‍, ഐപിസിയുടെ ഏത് വകുപ്പില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്നാണ് ചോദ്യം,” അദ്ദേഹം രസകരമായ കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതിനോടകം തന്നെ ഒന്നരലക്ഷത്തിലധികം കാഴ്ചക്കാരാണുണ്ടായത്. ഉറുമ്പുകളുടെ ഒത്തൊരുമയെ പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. “അവര്‍ വളരെ ചെറുതായിരിക്കാം, എന്നാല്‍ കൂട്ടായ പരിശ്രമത്തിന്റെ ശക്തയവര്‍ തെളിയിച്ചു,” ഒരാള്‍ കമന്റ് ചെയ്തു. ഉറുമ്പുകളുടെ അച്ചടക്കത്തേയും പരിശ്രമത്തേയും തോല്‍പ്പിക്കാന്‍ മനുഷ്യര്‍ക്കാവില്ലെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
Also Read: റോഡിന് നടുവിലൊരു മൈക്കിൾ ജാക്സൺ; വൈറലായി ട്രാഫിക് പൊലീസുകാരൻ