/indian-express-malayalam/media/media_files/2026/01/13/deer-takes-on-rhino-2026-01-13-21-02-10.jpg)
ചിത്രം: എക്സ്
വലിപ്പത്തിലല്ല കാര്യം, ഉള്ളിലെ ധൈര്യത്തിലാണെന്ന് തെളിയിച്ചിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള ഒരു കുട്ടി മാൻ. എഴുന്നള്ളത്തിന് എത്തിക്കുന്ന നാട്ടാനകൾക്കു നേരെ നായകൾ പാഞ്ഞടുക്കുന്നത് കണ്ടിട്ടില്ലേ? ഏതാണ്ട് അതുപോലൊരു കാഴ്ചയാണ് പോളണ്ടിലെ റോക്ലോ മൃഗശാലയിൽ നിന്നു വരുന്നത്.
ഒരു വശത്ത് കുന്നോളം വലിപ്പമുള്ള, ടൺ കണക്കിന് ഭാരമുള്ള ഒരു കൂറ്റൻ കാണ്ടാമൃഗം. മറുവശത്ത് ഒരു ആടിന്റെ അത്ര പോലും വലിപ്പമില്ലാത്ത ഒരു കുട്ടി മാൻ. കാണ്ടാമൃഗം ഒന്ന് ശ്വാസം വിട്ടാൽ ദൂരേക്ക് തെറിച്ചുപോകാൻ മാത്രമുള്ള വലിപ്പമേ കുഞ്ഞൻ മാനിനുള്ള. പക്ഷേ, ആള് 'പുലി'യാണ്.
NEW: Small deer takes on a 1.7-ton rhino at the Wroclaw Zoo in Poland.
— Collin Rugg (@CollinRugg) January 9, 2026
The deer was seen headbutting the rhino, named Maruska, before chasing it around in the enclosure.
"His partner is in heat, and the bachelor is pumping with testosterone. He needs to release his energy and… pic.twitter.com/WkdMlOf9Kh
കാണ്ടാമൃഗത്തിന്റെ തൊട്ടടുത്ത് ചെന്ന്, 'നീ ആരാടാ' എന്ന മട്ടിലാണ് കക്ഷി നിൽക്കുന്നത്. പേടിച്ച് ഓടിക്കളയുന്നതിന് പകരം കാണ്ടാമൃഗത്തിന്റെ നേരെ പാഞ്ഞടുക്കാനും കൊമ്പുയർത്തുന്നതുപോലെ ആക്ഷൻ കാണിക്കാനും മാൻ മടിക്കുന്നില്ല. ഇത്രയും ചെറിയ ഒരാൾ തന്നെ വെല്ലുവിളിക്കുന്നത് കണ്ടപ്പോൾ കാണ്ടാമൃഗം പോലും ഒന്ന് അന്തംവിട്ടു പോയി കാണും.
Also Read: 'എന്താ ഭംഗി...'; റെട്രോ ലുക്കിൽ മലയാളത്തിന്റെ ആദ്യകാല നായികമാർ; വീഡിയോ
എക്സിൽ വൈറലാകുന്ന വീഡിയോയിൽ കാണ്ടാമൃഗത്തിനു നേരെ ഒന്നിലേറെ തവണ പാഞ്ഞടുക്കുന്ന മാനിനെ കാണാം. ഒടുവിൽ കാണ്ടാമൃഗം മാനിനിന്റെ സമീപത്തുനിന്ന് ഓടീപ്പോകുന്നതും വീഡിയോയിലുണ്ട്.. ഹോർമോണുകളാണ് മാനിന്റെ പെരുമാറ്റത്തിന് കാരണമെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
Read More: മരുഭൂമിയില്ല, കൊടും തണുപ്പ് മാത്രം; ഞെട്ടിച്ച് 'മഞ്ഞുജീവിതം'; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us