Tiktok Viral Video: ചുറുചുറുക്കോടെ ചെറുപ്പക്കാരികളായി നർത്തകിമാർക്കൊപ്പം ചുവടുവെയ്ക്കുകയാണ് ഒരു മുത്തശ്ശി. നവരാത്രി ആഘോഷത്തിനിടയിലെ മുത്തശ്ശിയുടെ ഗർഭ നൃത്ത ചുവടുകളാണ് ടിക്‌ടോക്കിലും സമൂഹമാധ്യമങ്ങളിലും വൈറലായി കൊണ്ടിരിക്കുന്നത്. കറങ്ങി തിരിഞ്ഞും പാട്ടിനൊപ്പം ചുവടുവെച്ചും പ്രസന്നവദനയായി കാഴ്ചക്കാരുടെ മനം കവരുകയാണ് ഈ മുത്തശ്ശി.

സാൽസ, കഥക് നർത്തകനായ ദേവേഷ് മിർചന്ദാനിയാണ് വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നവരാത്രിയുടെ വ്യത്യസ്ത ദിവസങ്ങളിൽ നിന്നുള്ള വീഡിയോകളും ദേവേഷ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിരവധിയേറെ പേരാണ് മുത്തശ്ശിയുടെ ഡാൻസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ഈ പ്രായത്തിലും മുത്തശ്ശി കാണിക്കുന്ന ചുറുചുറുക്ക് അഭിനന്ദനം അർഹിക്കുന്നു എന്ന രീതിയിലുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഗുജറാത്തിൽ നവരാത്രി ആഘോഷങ്ങളിൽ നടത്തപ്പെടുന്ന ഒരു പ്രധാന നൃത്ത രൂ‌പമാണ് ഗർഭ. സംഘനൃത്തമായാണ് ഇത് അവതരിപ്പിക്കപ്പെടുന്നത്. കേരളത്തിലെ തിരുവാതിരക്കളിയോട് ഏറെ സാദൃശ്യമുള്ള നൃത്തരൂപങ്ങളിൽ ഒന്നു കൂടിയാണ് ഗർഭ. നവരാത്രി നാളുകളിലാണ് ഗുജറാത്തി സ്ത്രീകൾ പ്രധാനമായും ഗർഭ ആഘോഷിക്കുന്നത്. എന്നാൽ, ഇന്ന് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിൽ പലയിടത്തും ഗർഭ നൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട്.

Read more: വയസ്സ് 118, ലോകത്തിന്റെ മുതുമുത്തശ്ശി ഇതാ ഇവിടെയുണ്ട്!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook