എന്നാലും ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു; ടിക്‌ടോക് നിരോധനം ആഘോഷമാക്കി ട്രോളന്മാർ

#tiktok ഉള്‍പ്പടെയുള്ള ആപ്പുകളുടെ നിരോധനം; പരിഹസിച്ചും വേദന തുറന്നു പറഞ്ഞും ട്രോളുകൾ

tiktok, tiktok ban, apps ban, china india relations, galwan, ladakh, indian express, Tiktok, chinese applications, ടിക്ടോക്, ചൈനീസ് ആപ്ലിക്കേഷൻസ്, Ban, നിരോധനം, IE Malayalam, ഐഇ മലയാളം

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം ആരംഭിച്ചത് മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വലിയ ക്യാംപെയിനുകളാണ് ഇതിനായി സംഘടിപ്പിക്കപ്പെട്ടത്. ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കണമെന്നായിരുന്നു ഇക്കൂട്ടരുടെ പ്രധാന ആവശ്യം. ഈ ആവശ്യം പലരും ഉയർത്തിയതും ഷെയർ ചെയ്തതും അതേ ചൈനീസ് ആപ്ലിക്കേഷനുകൾ വഴിയാണെന്നത് മറ്റൊരു വിരോധാഭാസം. എന്നാൽ തിങ്കളാഴ്ച രാത്രി അപ്രതീക്ഷിതമായി കേന്ദ്ര സർക്കാർ ടിക്ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതായി ഉത്തരവിറക്കുകയായിരുന്നു.

ജനപ്രിയ ആപ്ലിക്കേഷനുകളാണ് നിരോധിക്കുന്നവയിൽ ഏറെയും. ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമായ ടിക്ടോക്, ഫയലുകൾ ഷെയർ ചെയ്യാനുപയോഗിക്കുന്ന എക്സെൻഡർ, ഷെയർഇറ്റ്. അങ്ങനെ പലരുടെയും ദൈനംദിന ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ആപ്ലിക്കേഷനുകളും ഇനി ഉണ്ടാകില്ല. നിരോധന വാർത്ത അറിഞ്ഞത് മുതൽ ട്രോളന്മാർക്ക് തിരക്കിട്ട രാത്രിയായിരുന്നു. പരിഹസിച്ചും വേദന തുറന്നു പറഞ്ഞും ആളുകളെ ചിരിപ്പിക്കുന്ന ട്രോളുകൾ ഒന്നൊന്നായി സമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

Also Read: ടിക്ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകളുടെ നിരോധനവും അവ ഉണ്ടാക്കുന്ന ആഘാതവും

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tiktok ban in india malayalam trolls

Next Story
ടിക്‌ടോക്കിനോട് വിട പറഞ്ഞ് സൗഭാഗ്യsowbhagya venkitesh, sowbhagya venkitesh deleted tiktok, sowbhagya venkitesh tiktok video
The moderation of comments is automated and not cleared manually by malayalam.indianexpress.com