Latest News
സംസ്ഥാനത്ത് മേയ് എട്ടു മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ

കൊച്ചുമോന്റെ വിവാഹത്തിലും താരമായി ‘ടിക് ടോക്’ അമ്മാമ്മ

നൂലുകോർക്കാൻ കഷ്ടപ്പെടുന്ന അമ്മാമ്മയെയും ചെറിയ കളളം പറഞ്ഞ് അമ്മാമ്മയെ ആശ്വസിപ്പിക്കുന്ന കൊച്ചുമോന്റെയും വീഡിയോ വലിയ ഹിറ്റായിരുന്നു

tik tok, tiktok ammamma, ie malayalam

ടിക് ടോക്ക് പ്രകടനങ്ങളിലൂടെ സോഷ്യൽ മീഡിയയുടെ ഇഷ്ടം നേടിയ ഒരമ്മാമ്മയും കൊച്ചുമകനുമുണ്ട്. അമ്മാമ്മയുടെയും കൊച്ചുമോന്റെയും നർമ്മം കലർന്ന വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ കൊച്ചുമോൻ ജിൻസന്റെ വിവാഹ ചടങ്ങിലും താരമായി മാറിയിരിക്കുകയാണ് 85 കാരി മേരി ജോസഫ്. സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അമ്മാമ്മയുടെ കൊച്ചുമോന്റെ വിവാഹ വീഡിയോയും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

അമ്മാമ്മയും കൊച്ചുമോനും ചേർന്നുളള വീഡിയോകളുടെ എണ്ണം ഇപ്പോൾ 50 കടന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അമ്മാമ്മയുടെ ആദ്യ വീഡിയോ ഇറങ്ങുന്നത്. പിന്നീടിങ്ങോട്ട് ആരാധകർ കൂടിയതോടെ വീഡിയോകളുടെ എണ്ണവും കൂടി.

നൂലുകോർക്കാൻ കഷ്ടപ്പെടുന്ന അമ്മാമ്മയും ചെറിയ കളളം പറഞ്ഞ് അമ്മാമ്മയെ ആശ്വസിപ്പിക്കുന്ന കൊച്ചുമോന്റെയും വീഡിയോ വലിയ ഹിറ്റായിരുന്നു. ഒന്നര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. യൂട്യൂബിൽ അമ്മാമ്മയുടെ കൊച്ചുമോനും എന്നൊരു പേജും ഇവർക്കുണ്ട്.

തെലുങ്ക് പടം ‘ഉത്കണഠ’യിലും പിന്നെ, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും അടക്കം രണ്ടു സിനിമയിലും അമ്മാമ്മ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tik tok ammamma wedding video viral

Next Story
ഗൂഗിളിനെ തിരുത്തി എൻ. എസ്. മാധവൻ, ഇന്ത്യയിലെ ആദ്യവനിതാ നിയമസഭാംഗം മേരി പുന്നൻ ലൂക്കോസ്Muthulakshmi Reddi, Google Doodle, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com