Latest News

കടുവയുടെ പിടിയിൽ നിന്നും സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

രാജസ്ഥാനിലെ സവായ് മാധോപൂരിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിലാണ് സംഭവം നടന്നത്

tiger chases jeep in ranthambore, ranthambore jeep tiger viral video, tiger chases jeep viral video, scary tiger video, tiger chases tourists, tiger trending, indian express, indian express news

കാട് കാണാനിറങ്ങുന്ന മിക്ക സഞ്ചാരികളുടേയും ആഗ്രഹമായിരിക്കും കടുവയെ കാണുകയെന്നത്. പക്ഷേ കാടും കടുവയേയും കാണാനിറങ്ങിയ ഒരു കൂട്ടം സഞ്ചാരികൾ കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

രാജസ്ഥാനിലെ സവായ് മാധോപൂരിലെ രൺതമ്പോർ ദേശീയ ഉദ്യാനത്തിലാണ് സംഭവം നടന്നത്. എഎൻഐ ട്വീറ്റ് ചെയ്ത വീഡിയോയിൽ കടുവ ഒരു സഫാരി ജീപ്പിനെ അതിവേഗത്തിൽ പിന്തുടരുന്നതായി കാണാം. വാഹനം വിപരീത ദിശയിൽ പോയി വേഗത കൈവരിക്കുന്നതുവരെ കടുവ തുറന്ന ജീപ്പിന് പിന്നിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. പിന്നീട് കടുവയും അതിന്റെ വേഗത കുറയ്ക്കുന്നു.

നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് കമന്റുകൾ നിറയുന്നത്. ചില ആളുകൾ പറയുന്നത് മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യൻ കടന്നു കയറരുതെന്നും അങ്ങനെ ചെയ്യുമ്പോഴാണ് അവർ ആക്രമണകാരികൾ ആകുന്നതുമെന്നാണ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Tiger on heels big cat chases tourist jeep at ranthambore park video goes viral

Next Story
വിശക്കുന്നു, കഴിക്കാനൊന്നുമില്ല; മഞ്ഞുവാരി തിന്ന് ചാക്കോച്ചന്‍, പഞ്ഞി മിഠായി അല്ലേയെന്ന് അനു സിത്താര 
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express