നമ്മുടെ നാട്ടില്‍ തമാശരൂപത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്, ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം ബുള്ളറ്റ് വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനയാണെന്ന്. ചിത്രത്തില്‍ ദുല്‍ഖറും സണ്ണിവെയ്‌നും പോകുന്നതു പോലെ യുവാക്കളിപ്പോള്‍ ഹിമാലയം വരെയൊക്കെയാണ് ടൂവീലര്‍ യാത്ര നടത്തുന്നത്. എന്തായാലും അങ്ങനെ യാത്ര ചെയ്യുന്നതിനിടെ വണ്ടി വയനാട്ടിലേക്ക് തിരിക്കാന്‍ തോന്നുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്.

View this post on Instagram

2 wheelers.. #tiger attack.. take care.. Said to have happened today.. At pulpally bathery road Near Pambra #wayanad #kerala #southindia #india . More details will be added when known.. പുൽപ്പള്ളി-ബത്തേരി റൂട്ടിൽ നിന്ന്… റോഡരികിൽ കടുവ ഉണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചിലെ ഇരുളം സ്റ്റേഷനിലെ സ്റ്റാഫ് ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ പരിശോധിച്ച് വരവെ വട്ടപ്പടി എന്ന സ്ഥലത്ത് വെച്ച് കടുവ മുന്നിലേക്ക് ചാടുകയായിരുന്നു. വീഡിയോ എടുത്തത് ട്രൈബൽ ഫോറസ്റ്റ് വാച്ചർ കേളു.. . #moodygram_kerala #nte_click #featuregram #kerala #pixel_dailies #shotoniphone #shotononeplus #shotonpixel #kozhikode #keralagodsowncountry #indianphotography #india_lens #nte_padam #kerala_360 #macro_captures_ #snapseed #_soi #nustaharamkhor #vob #mobile_click #dslrofficial #mobilography #teamcamholders#momentonatgeo

A post shared by Wayanadan (@wayanadan) on

പുല്‍പ്പള്ളി-ബത്തേരി റൂട്ടില്‍ വാഹനമോടിച്ച് പോകുമ്പോള്‍ കടുവയുടെ ആക്രമണം ഉണ്ടായേക്കാമെന്നാണ് അറിയുന്നത്. റോഡരികില്‍ കടുവ ഉണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചിലെ ഇരുളം സ്റ്റേഷനിലെ സ്റ്റാഫ് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തില്‍ പരിശോധിച്ച് വരവെ വട്ടപ്പടി എന്ന സ്ഥലത്ത് വെച്ച് കടുവ മുന്നിലേക്ക് ചാടുകയായിരുന്നു. ട്രൈബല്‍ ഫോറസ്റ്റ് വാച്ചര്‍ കേളുവാണ് വീഡിയോ പകര്‍ത്തിയത്.

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ് പുൽപ്പള്ളി ചീയമ്പലത്ത് വനപാലക സംഘത്തെ കടുവ ആക്രമിച്ചത്. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വനം വകുപ്പ് റിക്രൂട്ട് ചെയ്ത വാച്ചർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. അപ്രതീക്ഷിത ആക്രമണത്തില്‍ ചീയമ്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്‍റെ തലക്ക് പരിക്കേറ്റത്.

പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിച്ചെന്ന നാട്ടുകാ‍‍രുടെ പരാതിയെ തുടർന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു പ്രദേശത്താണ് കടുവ വനപാലകരെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് പുൽപ്പള്ളി ബത്തേരി റോ‍ഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook