/indian-express-malayalam/media/media_files/uploads/2023/06/Ticket-checker.jpg)
വന്ദേഭാരത് എക്‌സ്പ്രസില്‍ കയറി കൂടാന്‍ ടിക്കറ്റ് ചെക്കറുടെ ശ്രമം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ചെക്കര്‍ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ നിലത്ത് വീഴുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മുംബൈയിലേക്ക് പോകുന്ന ട്രെയിനിന്റെ വാതിലുകള്‍ അടഞ്ഞതാണ് ഇദ്ദേഹത്തിന് ട്രെയിന് അകത്ത് കടക്കാന്‍ കഴിയാതെ വന്നത്.
അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ടിക്കറ്റ് ചെക്കര്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വശത്തു കൂടി ഓടി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. ലോക്കോ പൈലറ്റിന്റെ വിഡോയില്‍ ടിക്കറ്റ് ചെക്കര്‍ തട്ടുന്നത് കാണാം. അവസാന ശ്രമം എന്ന നിലയില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിച്ചെങ്കിലും പ്ലാറ്റ്‌ഫോമില്‍ വീഴുകയായിരുന്നു.
ചാറ്റല്‍മഴ പെയ്യുന്ന സമയമായതിനാല്‍ പ്ലാറ്റ്ഫോമില്‍ തെന്നലുണ്ടായിരുന്നു. ടിക്കറ്റ് ചെക്കര്‍ വീണപ്പോള്‍ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ആളുകള്‍ ബഹളം വെക്കുകയും ഓരാള്‍ സഹായത്തിനായി എത്തിയതും വലിയ അപകടം ഒഴിവാകുകയായിരുന്നു. ടിക്കറ്റ് ചെക്കറെ സുരക്ഷിത സ്ഥാനത്തേക്ക് കൈപിടിച്ച് എത്തിക്കുകയായിരുന്നു ഇയാള്‍.
മുംബൈ ന്യൂസ് (@Mumbaikhabar9) എന്ന ട്വിറ്റര്‍ പേജാണ് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടാണ് ടിസിയും ഡ്രൈവറും/മോട്ടോര്‍മാനും/പൈലറ്റും തമ്മില്‍ ആശയവിനിമയം ഇല്ലാത്തത്? വാക്കി ടോക്കിയും ഇല്ല, എല്ലാ സ്റ്റേഷനുകളിലും പുറപ്പെടുന്നതിന് മുമ്പ് പരിശോധനകള്‍ ഉണ്ടായിരിക്കണം, ''ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Video | Gates of Mumbai bound Vande Bharat closed at Ahmedabad station & a Ticket checker was left out. Desparate to get in, he attempted something that may have cost him his life. This is reported to have happened on 26th June. pic.twitter.com/12i0cEA4fj
— MUMBAI NEWS (@Mumbaikhabar9) June 29, 2023
''ഞാന്‍ വിചാരിച്ചത് തന്നെ. ഫാന്‍സി കമ്മ്യൂണിക്കേഷന്‍ ഗാഡ്ജെറ്റുകളെ കുറിച്ച് മറക്കുക. മോട്ടോര്‍മാന്റെ കോണ്‍ടാക്റ്റ് നമ്പറുകളുള്ള ഒരു ലളിതമായ സെല്‍ഫോണിന് ഈ അപകടം തടയാമായിരുന്നു, ''മറ്റൊരാള്‍ പറഞ്ഞു. ''നിര്‍ഭാഗ്യവശാല്‍! വാതിലുകള്‍ അടഞ്ഞപ്പോഴും കയറാന്‍ അയാള്‍ എന്തിനാണ് ഇത്ര വ്യഗ്രത കാണിച്ചത്!?'' മറ്റൊരു നെറ്റിസണ്‍ ചോദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.