രോഗപീഡകളിൽ വലയുമ്പോഴും ചിരിച്ചും ചിരിപ്പിച്ചും പുഞ്ചിരിക്കുന്ന മുഖവുമായാണ് അനു സുരേന്ദ്രൻ എന്ന പെൺകുട്ടിയെ എല്ലാവരും കണ്ടത്. ടിക്ക് ടോക്ക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് ഈ ഹരിപ്പാടുകാരി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ 28കാരി മരണത്തിന് കീഴടങ്ങിയത്.

ഏവൂർ വടക്ക് ആഞ്ഞിലിത്തറയിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് അനു. ഏവൂർ വടക്ക് രചന വീട്ടിൽ പരേതനായ കെ.വി. സുരേന്ദ്രന്റയും സുധയുടേയും മകളാണ്. എട്ടുവയസ്സുകാരൻ മകൻ ആദികൃഷ്ണയ്ക്ക് ഒപ്പമായിരുന്നു അനു കൂടുതലും വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടത്. 83300 ത്തിലേറെ ഫോളേവേഴ്സ് ആണ് അനുവിന് ടിക് ടോക്കിൽ ഉള്ളത്.

കഴിഞ്ഞ ഒരു വർഷത്തോളമായി കാൻസർ ചികിത്സയിലായിരുന്നു അനു. കീമോയെ തുടർന്ന് മുടി നഷ്ടമായപ്പോഴും ആ മൊട്ടത്തല മറക്കാതെ വീഡിയോകളിൽ ചിരിയോടെ പ്രത്യക്ഷപ്പെട്ട അനു നിരവധിയേറെ പേർക്ക് പ്രചോദനമായിരുന്നു. അതിജീവനം കാൻസർ ഫൈറ്റേഴ്സ് ആൻഡ് സപ്പോർട്ടേഴ്സ് എന്ന കാൻസർ അതിജീവനകൂട്ടായ്മയിലും സജീവമായിരുന്നു അനു. നിരവധിയേറെ പേരാണ് അനുവിന്റെ മരണത്തിൽ അനുശോചിച്ച് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.

Read more: കണ്ണോട് കാൺപതെല്ലാം; മക്കൾക്കൊപ്പം ക്യൂട്ട് ടിക്‌ടോക് വീഡിയോയുമായി ശരണ്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook