ഡൽഹി പ്രിൻസിപ്പൽ സെക്രട്ടറി (റവന്യൂ) സഞ്ജീവ് ഖിർവാർ തന്റെ നായയെ ട്രാക്കിലൂടെ നടത്താനായി ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലെ അത്‌ലറ്റുകളോട് എല്ലാ ദിവസവും നേരത്തെ പുറപ്പെടാൻ ആവശ്യപ്പെടുന്നതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ന് രാവിലെ ഐഎഎസ് ഉദ്യോഗസ്ഥനെയും ഭാര്യ റിങ്കു ദുഗ്ഗയെയും സ്ഥലം മാറ്റിയിരുന്നു. ഖിർവാറിനെ ലഡാക്കിലേക്കും ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കുമാണ് മാറ്റിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും ട്രോളുകൾ നിറയുകയാണ്.
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനാൽ വളർത്തുനായയെ ഇനി എന്തും ചെയ്യും എന്ന വ്യാകുലതകളും ട്രോളുകളും ഒരുപോലെ സോഷ്യൽ മീഡിയയിൽനിറയുന്നുണ്ട് .
#IASOfficer, #IASOfficerCouple എന്നീ ഹാഷ്‌ടാഗുകൾക്കൊപ്പം #WhereWillTheDogGo എന്ന ഹാഷ്‌ടാഗും ട്വിറ്ററിൽ ട്രെൻഡിങ് ആയി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഖിര്‍വാറും ദുഗ്ഗയും വളര്‍ത്തുനായയുമായി സിന്തറ്റിക് ട്രാക്കിലൂടെ നടക്കുന്ന ചിത്രമടക്കമുള്ള റിപ്പോര്‍ട്ട് ദി ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ചത്. ഐഎഎസ് ദമ്പദികളുടെ നടപടി പിന്നീട് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.