എം.എസ്.ധോണിയിലെ ക്രിക്കറ്റ് കളിക്കാരനെ ഏവർക്കും അറിയാം. എന്നാൽ ധോണിക്കുളളിലെ ഡാൻസറെ പലർക്കും അറിയില്ല. അതറിയാത്തവർക്കായി ധോണിയുടെ ആരാധകർ അദ്ദേഹത്തിന്റെ ഒരു പഴയ ഡാൻസ് വിഡിയോ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുകയാണ്. കൊറിയോഗ്രാഫറായ പ്രഭു ദേവയിൽനിന്നും ലുങ്കി ഡാൻസ് അഭ്യസിക്കുന്നതാണ് വിഡിയോ. ടിവിഎസിന്റെ പരസ്യ ചിത്രീകരണത്തിനുവേണ്ടിയാണ് ധോണിയുടെ ഡാൻസ് പരിശീലനം.

മുണ്ട് മടക്കി കുത്തിയുളള ധോണിയുടെ ഡാൻസ് കൗതുകം ഉണർത്തുന്നതാണ്. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. ധോണിയുടെ വ്യത്യസ്തമായ ഈ വിഡിയോ ഏവർക്കും ഇഷ്ടപ്പെടും.

ഇപ്പോൾ ധോണി ഐപിഎല്ലിന്റെ തിരക്കിലാണ്. ധോണിയുടെ റൈസിങ് പുണെ സൂപ്പർജയ്ന്റ്സ് ഐപിഎൽ ഫൈനൽ പ്രവേശനം നേടിക്കഴിഞ്ഞു. ഞായറാഴ്ച നടക്കുന്ന ഫൈനലിലേക്ക് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ