നഷ്ടപ്പെട്ട ബാഗിനായി നാലു ദിവസമായി തൃശൂർ നഗരത്തിൽ അലയുന്ന യുവാവിനായി സഹായം അഭ്യർഥിച്ച് സണ്ണി വെയ്ൻ. ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണുപ്രസാദിന്റെ ദയനീയ അവസ്ഥ പത്രത്തിലൂടെയാണ് സണ്ണി വെയ്ൻ അറിഞ്ഞത്. ഇതിനുപിന്നാലെ ഫെയ്സ്ബുക്കിൽ കുറിപ്പിടുകയായിരുന്നു.

കഴിഞ്ഞ 10 നാണ് വിഷ്ണുപ്രാസിന്റെ ബാഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മോഷണം പോയത്. തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലിക്കായാണ് വിഷ്ണുപ്രസാദ് ഗൂഡല്ലൂരിൽ നിന്നെത്തിയത്. ജർമനിയിലെ കപ്പൽ കമ്പനിയിൽ ജോലി ശരിയായ വിഷ്ണുപ്രസാദ്, അവിടെ നിയമനം നേടുന്നതുവരെയുളള ചെലവുകൾക്കായാണ് സ്വകാര്യ ഹോട്ടലിൽ ജോലി തരപ്പെടുത്തിയത്.

രാവിലെ 10.15 ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണുപ്രസാദ് അവിടുത്തെ വിശ്രമ മുറിയിൽ കയറി. കുറച്ചു മിനിറ്റുകൾ കഴിഞ്ഞപ്പോഴാണ് ബാഗ് നഷ്ടമായെന്ന് അറിഞ്ഞത്. സ്റ്റേഷൻ മുഴുവൻ തിരഞ്ഞെങ്കിലും ബാഗ് കിട്ടിയില്ല. തുടർന്ന് പൊലീസിനെ സമീപിച്ചു.

കപ്പൽ കമ്പനിയിൽ ജോലിക്കു കയറണമെങ്കിൽ സമർപ്പിക്കേണ്ട യോഗ്യതാ സാക്ഷ്യപത്രങ്ങളും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളുമെല്ലാം അടങ്ങിയ ബാഗാണ് മോഷണം പോയത്. കഴിഞ്ഞ നാലു ദിവസമായി തന്റെ ജീവിതം അടങ്ങിയ ബാഗിനായി തൃശൂരിൽ അലയുകയാണ് വിഷ്ണുപ്രസാദ്. ഫോൺ-8903067133.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook