/indian-express-malayalam/media/media_files/2026/02/28/elephant-attack-viral-video-2026-02-28-18-39-03.jpeg)
Viral Video: ആനകളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പതിവ് കാഴ്ചയാണ്. ചില വീഡിയോകൾ രസകരമാണ് എങ്കിൽ മറ്റ് ചിലത് നമ്മെ ഭയപ്പെടുത്തും. ഈ വീഡിയോ കണ്ടിട്ട് നിങ്ങൾ ഇത് എത് വിഭാഗത്തിൽ ഉൾപ്പെടുത്തും? രസകരമായതെന്നോ? അതോ ഭയപ്പെടുത്തുന്നതോ?
ഉത്സവ സമയത്ത് ആന ഇടഞ്ഞതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ നിരവധി നമുക്ക് മുൻപിലെത്താറുണ്ട്. പാപ്പാന്റെ സ്നേഹിക്കൽ കൂടി പോയതോടെ തട്ടിമാറ്റി ചവിട്ടാൻ പോകുന്ന ഒരു ആനയുടെ വീഡിയയോും വൈറലായിരുന്നു. ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. രണ്ട് മൂന്ന് വട്ടം ആനയുടെ ദേഹത്ത് പാപ്പാൻ തൊടുന്നത് വീഡിയോയിൽ കാണാം.
പാപ്പാന്റെ പ്രവൃത്തിയിൽ അസ്വസ്ഥനായ ആന തുമ്പിക്കൈ കൊണ്ട് പുള്ളിയെ തട്ടിയിട്ടു. പിന്നാലെ ചവിട്ടാനായി കാല് ഉയർത്തി. ഈ സമയം മറ്റൊരു പാപ്പാൻ ആനയുടെ കാലിലെ ചങ്ങലയിൽ വടി കൊളുത്തി വലിച്ചു. ഇതോടെയാണ് അപകടങ്ങളില്ലാത്ത ആന പാപ്പാൻ രക്ഷപെട്ടത്.
Also Read: നിനക്ക് ഞങ്ങളില്ലേ; കുഞ്ഞു പഞ്ചിനെ ചേർത്തുപിടിച്ച് താരങ്ങൾ, വൈറലായി എഐ ചിത്രങ്ങൾ
ഇനി ഇതുപോലെ ആനയെ പുന്നാരിക്കാൻ പോകുമോ എന്നാണ് പാപ്പാനോട് കമന്റ് ബോക്സിൽ ഉയരുന്ന ചോദ്യം. 20 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇത്രയും മര്യാദ ഉള്ള ആനയെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഒറ്റ ചവിട്ടു മതി തീരാൻ അയാൾ. എന്നിട്ടും ക്ഷമിച്ചു അത് എന്നാണ് തമാശ നിറച്ചെത്തിയ മറ്റൊരു കമന്റ്.
Also Read: പാംപേഴ്സും സിറിലാക്കും റെഡി; പക്ഷെ പ്ലാൻ പൊളിഞ്ഞു! വൈറലായി കുരുന്നുകളുടെ ട്രിപ്പ് പ്ലാനിംഗ്
ചോദിച്ചു വാങ്ങി. അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ സംഭവവും ക്ഷേത്രങ്ങളിലും മറ്റും ആന എഴുന്നള്ളിപ്പിന്റെ സമയം ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
Read More: സാധനങ്ങൾ കുതിരപ്പുറത്ത് എത്തും; വൈറലായൊരു ബ്ലിങ്കിറ്റ് ഡെലിവറി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us