തൃശ്ശൂര്‍: കേരളം പോളിങ് ബൂത്തിലേക്കെത്താന്‍ രണ്ടു ദിവസങ്ങള്‍ കൂടി. ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊട്ടിക്കലാശിക്കുകയാണ്. അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകന്നത് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ ഐഎഎസിന്റെ ചില ദൃശ്യങ്ങളാണ്. അവ കണ്ട് കേരളം ഒരിക്കല്‍ കൂടി കലക്ടര്‍ക്ക് കൈയ്യടിക്കുകയാണ്.

വോട്ടിങ് സാമഗ്രികളുമായെത്തിയ ഭാരമേറിയ പെട്ടി ചുമക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന തൃശ്ശൂര്‍ കലക്ടര്‍ ടിവി അനുപമയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടുന്നത്. വാഹനത്തില്‍ കൊണ്ടുവന്ന പോളിങ് സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ പൊലീസുകാരനെ സഹായിക്കുന്ന കലക്ടറെ പ്രശംസിക്കുകയാണ് ആളുകള്‍

അനുപമ ഐഎഎസിന് നവമാധ്യമങ്ങള്‍ കൈയ്യടിക്കുന്നത് ആദ്യമായല്ല. മുമ്പും തന്റെ പ്രവൃത്തികള്‍ കൊണ്ട് അവര്‍ ആളുകളുടെ ഇഷ്ടം നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അവസാനം പാലിയേക്കര ടോള്‍ പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടും അധികൃതര്‍ ടോള്‍ഗേറ്റ് തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്ന് കലക്ടര്‍ ടോള്‍ഗേറ്റ് തുറന്നു കൊടുത്തതും വാര്‍ത്തയായിരുന്നു.

Read More: വീണ്ടും മാസായി കലക്ടര്‍ ടി.വി അനുപമ; പാതിരാത്രി ടോള്‍ഗേറ്റ് തുറപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിച്ചു

അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃശൂരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്റെ പ്രസംഗത്തില്‍ ശബരിമല പരാമര്‍ശിച്ചതിലൂടെ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ കലക്ടറെ വമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook