scorecardresearch

വേദിയിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുമൂളി കളക്ടർ; വീഡിയോ

തൃശ്ശൂർ റിജിയണൽ തിയേറ്റർ സംഘടിപ്പിച്ച ജോൺസൺ സ്മൃതി 2022യിൽ പങ്കെടുക്കുകയായിരുന്നു തൃശൂർ കളക്ടറായ ഹരിത വി കുമാർ

വേദിയിൽ ജോൺസൺ മാസ്റ്ററുടെ പാട്ടുമൂളി കളക്ടർ; വീഡിയോ

മഴ, കട്ടൻചായ, ജോൺസൺ മാഷ്- ആ കോമ്പിനേഷനെ നൊസ്റ്റാൾജിയയുടെ ഒരു പെയ്ത്തായി മനസ്സിലേറ്റുന്നവരാണ് മലയാളികൾ. സന്തോഷത്തിലും സങ്കടങ്ങളിലും വിഷാദത്തിലും ഒറ്റപ്പെടലിലുമെല്ലാം മനസ്സിൽ പെയ്തിറങ്ങുന്ന ജോൺസൺ ഈണങ്ങൾ ആർക്കാണ് മറക്കാനാവുക. ജോണ്‍സണ്‍ മാഷിന്റെ പതിനൊന്നാം ഓർമദിനമായിരുന്നു ഓഗസ്റ്റ് 18ന്.

തൃശ്ശൂർ റിജിയണൽ തിയേറ്റർ സംഘടിപ്പിച്ച ജോൺസൺ സ്മൃതി 2022 ചടങ്ങിനിടെ ജോൺസൺ മാസ്റ്ററുടെ പാട്ടുകളുടെ ബിജിഎം മൂളുന്ന തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

“പവിഴം പോൽ പവിഴാധരം പോൽ എന്ന പാട്ടിൽ ഇറോട്ടിക് റൊമാൻസാണ് മുന്നിൽ നിൽക്കുന്നതെങ്കിൽ, അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ എന്ന പാട്ടിൽ വളരെ പ്ലേറ്റോണിക്കായ റൊമാൻസാണ് അദ്ദേഹം അവതരിപ്പിച്ചത്. ജോൺസൺ മാഷ് സംഗീതം ചെയ്യുമ്പോൾ, വരികൾ മാറ്റി വെച്ചു നോക്കിയാലും, വരികൾ തരുന്ന ആ ഫ്ളേവർ, വരിയില്ലാതെ തന്നെ സംഗീതത്തിൽ നിന്നും ലഭിക്കും,” കളക്ടർ ഹരിത വി കുമാർ പറയുന്നു.

സംഗീതത്തിൽ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് തൃശൂർ ജില്ലാ കലക്ടറായ ഹരിത വി കുമാർ. മുൻപും ഹരിതയുടെ പാട്ട് വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഗായിക സുജാത അതിഥിയായി എത്തിയ ഒരു വേദിയിൽ സുജാത തന്നെ ആലപിച്ച “ഒരു മുറൈ വന്ത് പാറായോ വാസലൈ നാടി വാരായോ ദറിസനം ഇൻ‌റു താരായോ,” എന്ന മണിചിത്രത്താഴിലെ മനോഹരമായ ഗാനം ആലപിച്ചാണ് കലക്ടർ ഹരിത വി കുമാർ സദസ്സിനെ കയ്യിലെടുത്തത്.

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ. നെയ്യാറ്റിൻകര സ്വദേശിയായ ഹരിത സോഫ്റ്റ് വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നതും ഐഎഎസ് സ്വന്തമാക്കിയതും. സംഗീതം, നൃത്തം എന്നിവയിലൊക്കെ ഏറെ താൽപ്പര്യമുള്ള ഹരിത കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Thrissur collector haritha v kumar sings johnson master song

Best of Express