/indian-express-malayalam/media/media_files/uploads/2022/05/Haritha-V-Kumar.jpg)
എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി നടന്ന ഫ്ലാഷ് മോബിൽ വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഒരു സദസ്സിൽ പാട്ടുപാടി കയ്യടി നേടുകയാണ് തൃശൂർ ജില്ലാ കലക്ടർ ഹരിത വി കുമാർ.
ഗായിക സുജാത അതിഥിയായി എത്തിയ ഒരു വേദിയിൽ സുജാത തന്നെ ആലപിച്ച "ഒരു മുറൈ വന്ത് പാറായോ വാസലൈ നാടി വാരായോ ദറിസനം ഇൻറു താരായോ," എന്ന മണിചിത്രത്താഴിലെ മനോഹരമായ ഗാനം ആലപിച്ചാണ് കലക്ടർ ഹരിത വി കുമാർ സദസ്സിനെ കയ്യിലെടുത്തത്.
ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി കുമാർ. നെയ്യാറ്റിൻകര സ്വദേശിയായ ഹരിത സോഫ്റ്റ് വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നതും ഐഎഎസ് സ്വന്തമാക്കിയതും. സംഗീതം, നൃത്തം എന്നിവയിലൊക്കെ ഏറെ താൽപ്പര്യമുള്ള ഹരിത കർണാടക സംഗീതജ്ഞയും നല്ലൊരു ഭരതനാട്യ നർത്തകിയുമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.