തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആഹ്ളാദത്തിലാണ് യുഡിഎഫ് പ്രവർത്തകർ. കൂറ്റൻ ഭൂരിപക്ഷത്തോടെയുള്ള ജയം കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുമ്പോൾ നിരാശയിലാണ് എൽഡിഎഫും ബിജെപിയും. എന്നാൽ കോൺഗ്രസിനെ കൂടാതെ മറ്റൊരു കൂട്ടരും ഈ തിരഞ്ഞെടുപ്പ്, ട്രോളന്മാർ.
എൽഡിഎഫ്, യുഡിഎഫ്, ബിജെപി തുടങ്ങി എല്ലാവരും ട്രോളുകളിൽ ഇടംനേടിയിട്ടുണ്ട്. സെഞ്ചുറി സീറ്റ് പ്രതീക്ഷിച്ച് ഇറങ്ങിയ മുഖ്യമന്ത്രിക്കും കൂട്ടരും ക്ലീൻ ബൗൾഡ് ആയതും. സ്ഥാനാർഥി ഡോ. ജോ ജോസഫ് വീണ്ടും ജോലിയിൽ പ്രവേശിക്കുമ്പോഴുള്ള സംഭവങ്ങൾ ഒക്കെയാണ് ട്രോളിലെ വിഷയങ്ങൾ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്ര ജയമാണ് സ്വന്തമാക്കിയത്. 12 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമാ തോമസിന്റെ ജയം.
തൃക്കാക്കര മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമയുടേത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷമയിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിടി തോമസ് നേടിയ 14,329 വോട്ടിന്റെ ലീഡ് ഉമ തോമസ് ആറാം റൗണ്ടിൽ തന്നെ മറികടന്നിരുന്നു.
Also Read: ‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്’; ഉമാ തോമസിന്റെ ജയം ആഘോഷിച്ച് അന്ന ഈഡൻ