scorecardresearch

‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്’; ഉമാ തോമസിന്റെ ജയം ആഘോഷിച്ച് അന്ന ഈഡൻ

“കണ്ടം റേഡിയല്ലേ,, റൈറ്റ് ഓക്കെ ഓടിക്കോ” എന്ന അടിക്കുറിപ്പോടെയാണ്‌ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

anna linda eden

തൃക്കാക്കരയിൽ ഉമാ തോമസിന്റെ ജയം ആഘോഷമാക്കുകയാണ് യുഡിഎഫ് പ്രവർത്തകരെല്ലാം. പോളിങ് കുറഞ്ഞ തിരഞ്ഞെടുപ്പിൽ തൃക്കാക്കര കണ്ട ഏറ്റവും വലിയ ഭൂരിപക്ഷവുമായിട്ടാണ് ഉമയുടെ വിജയം. അതുകൊണ്ട് തന്നെ പ്രവർത്തകർ എല്ലാം വലിയ ആഹ്ളാദത്തിലാണ്. ഈ ആഘോഷത്തിൽ പങ്കുചേരുകയാണ് എറണാകുളം എംപി ഹൈബി ഈദിന്റെ ഭാര്യ അന്ന ലിൻഡ ഈഡൻ.

കൈകൊട്ടി പാട്ടു പാടുന്ന വീഡിയോ പങ്കുവച്ചാണ് അന്ന യുഡിഎഫ് ജയം ആഘോഷിച്ചത്. “അപ്പോഴും പറഞ്ഞില്ലേ പോരണ്ടാന്ന്.. പോരണ്ടാ പോരണ്ടാന്ന്” എന്ന ഗാനമാണ് അന്ന ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. അന്നയുടെ വിഡീയോ യുഡിഎഫ് അനുഭാവികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

“കണ്ടം റേഡിയല്ലേ,, റൈറ്റ് ഓക്കെ ഓടിക്കോ” എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ 23,000ൽ ഏറെ വോട്ടുകൾ നേടിയാണ് വിജയത്തിലേക്ക് കടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ ലീഡ് ഉയർത്തി കൊണ്ടിരുന്ന ഉമാ തോമസ് ആദ്യ മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ തന്നെ വ്യക്തമായ ലീഡ് ഉറപ്പിച്ചിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Thrikkakara byelection hibi eden wife anna linda eden celebrates udf win video