scorecardresearch

സൈക്കിൾ ഓടിയ്ക്കുമ്പോൾ റോപ്പ് സ്കിപ്പ് ചെയ്യുന്ന പെൺകുട്ടി; കൗതുകമായി വീഡിയോ

ഭോപ്പാലുകാരിയും നർത്തകിയുമായ ബുഷ്റയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്

ഭോപ്പാലുകാരിയും നർത്തകിയുമായ ബുഷ്റയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bhopal dancer Bushra | skip rope while cycling

ഇൻസ്റ്റഗ്രാമിൽ 1.6 മില്യൺ ഫോളോവേഴ്സാണ് ഡാൻസർ കൂടിയായ ബുഷ്റയ്ക്ക് ഉള്ളത്

ശരീരവും മനസ്സും ഒരു പോലെ നിയന്ത്രിക്കാനായാൽ അസാധ്യമായ ഒന്നുമില്ലെന്ന് പലരും പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിനെ പ്രായോഗികമായ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് ഭോപ്പാലിൽ നിന്നുള്ള ഒരു പെൺകുട്ടി.

Advertisment

ശൂന്യമായ റോഡിലൂടെ സൈക്കിൾ ഓടിക്കുകയാണ് ബുഷ്റ. വെറുതെ സൈക്കിൾ ഓടിക്കുകയല്ല, ഒപ്പം റോപ്പ് സ്കിപ്പ് കൂടി ചെയ്യുന്നുണ്ട് ബുഷ്റ. അതും പരമ്പരാഗതമായ ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടാണ് ഈ സാഹസം എന്നോർക്കണം. ഇൻസ്റ്റഗ്രാമിൽ 1.6 മില്യൺ ഫോളോവേഴ്സാണ് ഡാൻസർ കൂടിയായ ബുഷ്റയ്ക്ക് ഉള്ളത്.

എന്തൊരു കഴിവാണിതെന്ന് അത്ഭുതത്തോടെ കമന്റ് ചെയ്യുന്നവരെയാണ് വീഡിയോയ്ക്ക് താഴെ കാണാനാവുക. അതേസമയം, ഇതേറെ റിസ്കുള്ള കാര്യമാണ്, സൂക്ഷിക്കണം സഹോദരി എന്ന് ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്.


വൈറൽ ആവുന്ന ആദ്യത്തെ സ്കിപ്പിങ് റോപ്പ് ഇതല്ല എന്നതാണ് മറ്റൊരു കാര്യം. കുറച്ച് ജിംനാസ്റ്റിക്ക് അടവുകൾ ഉൾപ്പെടുത്തി സ്കിപ്പിങ് റോപ്പ് ചെയ്യ്ത നാലു പുരുഷൻമാരുടെ വീഡിയോ മുൻപ് വൈറൽ ആയിരുന്നു. 2020 സെപ്റ്റംബറിൽ ആയിരുന്നു ജംമ്പിങ് റോപ്പ് അത്ലറ്റ് സോരാവർ സിംഗ് അടങ്ങുന്ന സംഘം ആ വീഡിയോ ചെയ്തത്.

Advertisment

വിചിത്രമായ കാരണം കൊണ്ട് മറ്റൊരു സ്കിപ്പിങ് റോപ്പ് വീഡിയോയും 2019ൽ വൈറൽ ആയിരുന്നു. റോപ്പ് ആണെന്നു കരുതി ചത്ത വിഷപാമ്പിനെ ഉപയോഗിച്ച് സ്കിപ്പ് ചെയ്ത ഒരു കൂട്ടം കുട്ടികളായിരുന്നു ആ വീഡിയോയിലെ താരങ്ങൾ. വിയറ്റ്നാമിൽ നിന്നുളള ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചിരി പടർത്തിയിരുന്നു.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: