പ്രിയദർശൻ സംവിധാനം ചെയ്‌ത അദ്വൈതം എന്ന മോഹൻലാൽ ചിത്രത്തിലെ ഗാനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾ സിവ ധോണി. കുഞ്ഞ് സിവയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് സോഷ്യൽ മീഡിയയിലെത്തിയിരിക്കുന്നത്.

കുസൃതികള്‍ കൊണ്ട് ഇതിനു മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ള കുഞ്ഞുമിടുക്കിയാണ് സിവ ധോണി. മലയാളി പോലുമല്ലാത്ത ഒരു കുഞ്ഞു ഗായിക എങ്ങിനെ മലയാള സിനിമാഗാനം പാടിയെന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ് പലരും വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

@mahi7781 @sakshisingh_r

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റ് ആരാധകർ കേട്ടിട്ടില്ലെന്നതാണ് യാഥാർഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യൽമീഡിയയിൽ വൈറലായ വിഡിയോയെക്കുറിച്ച ആരാധകർ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook