ലയണൽ മെസിയുടെ മകൻ പാട്ട് പാടുന്ന വിഡിയോ ഇന്റർനെറ്റിൽ വൈറലാവുന്നു. മെസിയുടെ രണ്ടു വയസ്സുളള മകൻ മത്യാവു പ്രാദേശിക ഭാഷയിലുളള നഴസറി പാട്ട് പാടുന്നതാണ് വിഡിയോ. കാറിനകത്തിരുന്നതാണ് മത്യാവുവിന്റെ പാട്ട്. മകന്റെ പാട്ട് റെക്കോർഡ് ചെയ്ത് മെസി തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

JOAN PETIT QUAN BALLA

A post shared by Leo Messi (@leomessi) on

കുഞ്ഞു മ​ത്യാ​വു ആ​ക്ഷ​ൻ സോങ്ങിലൂടെ ഇം​ഗ്ലീ​ഷ് പ​ഠി​ക്കു​ന്ന വി​ഡി​യോ നേരത്തെ മെ​സി പു​റ​ത്തു വി​ട്ടി​രുന്നു. ഈ വിഡിയോയും വൈറലായിരുന്നു. മകൻ മത്യാവുവിന്റെ ജീവിതത്തിലെ രസകരമായ ഓരോ നിമിഷങ്ങളും പകർത്തി അത് ആരാധകരുമായി മെസി പങ്കുവയ്ക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ