scorecardresearch

സൂക്ഷിച്ചില്ലെങ്കിൽ സീൻ കോണ്ട്രയാകും; വൈറലായി ട്രെക്കിങ്ങ് സ്പോട്ടിന്റെ ദൃശ്യങ്ങൾ

ആനന്ദ് മഹീന്ദ്രയാണ് സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്

ആനന്ദ് മഹീന്ദ്രയാണ് സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്

author-image
Trends Desk
New Update
Viral Video| Trending| Anand Mahindra

ആനന്ദ് മഹേന്ദ്ര പങ്കുവച്ച വീഡിയോ വൈറലാകുന്നു

ചരിത്രവും പ്രകൃതി സൗന്ദര്യവും ഒരുപോലെയുള്ള അനവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. മഹാരാഷ്ട്രയിലെ രയ്ഗഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കലാവതിൻ ധർഗ്ഗ് അത്തരത്തിലൊരു ഇടമാണ്.

Advertisment

മലകൾക്ക് ഏറ്റവും മുകളിലെത്താൻ 2250 അടിയാണ് ഒരാൾ സഞ്ചരിക്കേണ്ടത്. കലാവതീൻ ധർഗ്ഗിലെ പടികളുടെ ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചിരുന്നു.

"ഈ സ്ഥലത്തെ കുറിച്ച് എനിക്ക് യാതൊരു വിധത്തിലുള്ള അറിവുമില്ല. ഇങ്ങനെയൊരു സാഹസം ചെയ്യാൻ ഞാൻ തയാറാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വെസ്റ്റേൺ ഗാർഡ്സിലെ തന്നെ ഏറ്റവും കാഠിന്യമേറിയ ട്രെക്കിങ്ങ് എന്നാണ് കലാവതീൻ ധർഗ്ഗിനെ വിശേഷിപ്പിക്കുന്നത്," മഹീന്ദ്ര കുറിച്ചു.

Advertisment

അദ്ദേഹം തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ട്വീറ്റിന് 12,000 ലൈക്കുകൾ നേടി കഴിഞ്ഞു. "മല കയറുന്നത് കുറച്ച് കാഠിന്യമാണ് എന്നാൽ തിരിച്ചിറങ്ങുന്നതാണ് അപകടം നിറഞ്ഞത്. നിങ്ങളുടെ മുട്ടിന്റെയും ശരീരത്തിന്റെയും ബാലൻസാണ് കലാവതീൻ പരീക്ഷിക്കുന്നത്," എന്നാണ് ഒരു അനുഭവസ്ഥൻ ട്വീറ്റിനു താഴെ കുറിച്ചത്.

ട്രെക്കിങ്ങിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് ചിലർ പറഞ്ഞപ്പോൾ മറ്റുചിലർ മഹീന്ദ്ര പങ്കുവച്ച വീഡിയോയിനെയാണ് പഴി പറഞ്ഞത്. വീഡിയോയിലെ ദൃശ്യങ്ങൾ കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി കാണിക്കുന്നു എന്നാണ് അവർ പറയുന്നത്. "കലാവതിൻ എത്രത്തോളം ദുർഘടം നിറഞ്ഞതാണെന്ന് കാണിക്കുന്ന ഒരു വീഡിയോയാണിത്. ഇന്നങ്ങനെയല്ല, അവിടെ പടികളുണ്ട്. പടികളില്ലാതെയോ അല്ലെങ്കിൽ കുതിര പുറത്തോ യാത്ര ചെയ്യുമ്പോൾ അത് അപകടകരമാണ്," ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചു.

ട്രെക്കിങ്ങ് റൂട്ടിലുടെ നീളം സുരക്ഷ മുൻകരുതലുകൾ എടുക്കണമെന്നും ചിലർ പറയുന്നു. പടികൾക്ക് വശങ്ങളിലായി കൈവരികൾ ഘടിപ്പിച്ചാൽ കുറച്ച് കൂടി സുരക്ഷ ഉറപ്പിക്കാം എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: