/indian-express-malayalam/media/media_files/uploads/2023/08/WhatsApp-Image-2023-08-21-at-4.42.31-PM.jpeg)
Photo: Screengrab
നായക്കുട്ടികളുടെ കളികളും കുസൃതികളും നെറ്റിസണ്‍സിനിടയില്‍ എപ്പോഴും ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ ഫുട്ബോളുകൊണ്ട് തെന്റെ സ്കില്ലുകള്‍ കാണിക്കുന്ന നായക്കുട്ടിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. നായക്കുട്ടിയുടെ പ്രകടനം കണ്ടാല്‍ സാക്ഷാല്‍ റൊണാള്‍ഡോയുടേയോ മെസിയുടേയോ നായയാണെന്ന് കരുതിപ്പോകും.
@paulsla1539372 അക്കൗണ്ടിലൂടെയാണ് എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടിക് ടോക്ക് ഉപയോക്താവായ @betsbutterfly0 ചിത്രീകരിച്ച വീഡിയോയാണിതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.
Best thing you’ll see today pic.twitter.com/ehcxOLDWCv
— slaterjonathan (@paulsla1539372) August 19, 2023
ഏതെങ്കിലും സ്പോര്‍ട്സ് ക്ലബ്ബ് നായക്കുട്ടിയെ ഏറ്റെടുക്കണമെന്ന് പലരും തമാശരൂപേണ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഇത്തരം അഭ്യാസപ്രകടനങ്ങള്‍ ചെയ്യുന്ന നായകള്‍ക്കായി ഒരു ഡോഗ് ഒളിമ്പിക്സ് തന്നെ വയ്ക്കണമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ വീഡിയോ കണ്ട് ചിരിക്കാനും സന്തോഷിക്കാനുമായില്ലെങ്കില്‍ നിങ്ങളുടെ പള്‍സ് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് മറ്റൊരാളും കുറിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us