ഒറ്റ രാത്രി കൊണ്ട് ലോക പ്രശസ്തരായ നിരവധി പേരെ നമ്മള് കണ്ടിട്ടുണ്ട്. അഡാര്‍ ലവ്വിലെ കണ്ണിറുക്കല്‍ കൊണ്ട് ലോകം മൊത്തം ആരാധകരെയുണ്ടാക്കിയ പ്രിയാ വാര്യര്‍ തന്നെ ഉദാഹരണം. ചിലപ്പോഴൊക്കെ ക്രിക്കറ്റ് മത്സരങ്ങളും ഇത്തരത്തിലുള്ള താരോദയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. മൈതാനത്തെ താരങ്ങളെ കുറിച്ചല്ല. ഗ്യാലറിയില്‍ നിന്നും താരമായി മാറിയവരെ കുറിച്ചാണ്.
കളി കാണാനെത്തി ക്യാമറ കണ്ണില്‍ കുടുങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ നിരവധി പേരെ കണ്ടിട്ടുണ്ട് നാം. കഴിഞ്ഞ ഏഷ്യാ കപ്പിലുമുണ്ടായിരുന്നു ഇത്തരമൊരു താരോദയം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന് റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരവും അത്തരത്തിലാരു താരോദയത്തിനുള്ള വേദിയായി മാറിയിരിക്കുകയാണ്.
ബെംഗളൂരുവിന്റെ മത്സരത്തിനിടെ ഗ്യാലറിയില്‍ നൃത്തം ചെയ്തും ആര്‍പ്പുവിളിച്ചും ആഘോഷം തീര്‍ത്ത പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചുവന്ന വസ്ത്രമണിഞ്ഞ ഈ സുന്ദരി ആരെന്നറിയാനുള്ള ഓട്ടമാണ് സോഷ്യല്‍ മീഡിയ. ആ ഓട്ടം ഇതാ അവസാനിക്കുന്നു.
ദീപിക ഘോസെ എന്ന ബാംഗ്ലൂര്‍ ആരാധികയാണ് ഈ സുന്ദരി. മുംബൈ സ്വദേശിയാണ്. കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് കോളേജില്‍ നിന്നും നൃത്തം പഠിച്ചിട്ടുണ്ട് ദീപിക. ജാസ്, ഹിപ്പ് ഹോപ്പ്, ബാലെ തുടങ്ങിയവയും കൈവശമുണ്ട്, ഇപ്പോള്‍ പാരീസില്‍ നൃത്തം പഠിക്കുകയാണ് കക്ഷി.