പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ കെട്ടിപ്പിടിത്തവും ഏറെ പ്രശസ്തമാണ്. രാജ്യങ്ങള്‍ തമ്മിലുളള നയതന്ത്രബന്ധങ്ങള്‍ക്ക് ഏറ് പ്രധാനപ്പെട്ടതാണ് ആലിംഗനങ്ങള്‍ എങ്കിലും പലപ്പോഴും ഈ കെട്ടിപ്പിടുത്തങ്ങള് മെമെകളായി മാറുകയും‍ ഫോട്ടോഷോപ്പ് യുദ്ധങ്ങളാവുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ചിത്രവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

എന്നാല്‍ ഇത്തവണ മോദിയുടെ പ്രവൃത്തി കൊണ്ടല്ല ചിത്രം മെമെകളായി മാറുന്നത്. പകരം ഫ്രഞ്ച് പ്രസിഡന്റാണ് വിഷയം. പ്രസിഡന്റിന്റെ ‘നിഗൂഢമായ ചിരി’യാണ് സോഷ്യല്‍മീഡിയയുടെ സംശയത്തിന് പാത്രമായിരിക്കുന്നത്. ഈ ചിരിക്ക് പിന്നിലെ കാരണം എന്താണെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ അന്വേഷിക്കുന്നത്. ഹിന്ദി സീരിയലിലെ വില്ലന്മാരോടാണ് ചിലര്‍ മാക്രോണിയുടെ ചിരിയെ സാമ്യപ്പെടുത്തിയത്. ഫ്രാങ്ക് അണ്ടര്‍വുഡിന്റെ ചിരിയോടും ഹാരി പോട്ടര്‍ ചിത്രങ്ങളിലെ വില്ലന്മാരുടെ ചിരിയോടുമൊക്കെ പ്രസിഡന്റിന്റെ ചിരിയെ സാമ്യപ്പെടുത്തി.

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടുളള എന്തോ ചിന്തയാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഇത്തരത്തില്‍ ചിരിപ്പിച്ചതെന്നും ചിന്തിപ്പിക്കുന്ന കമന്റുകള്‍ വന്നു. ഇതിന് പിന്നാലെ ചിത്രം മെമെകളായി സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗായി മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ