ഹൈദരാബാദ് (പാക്കിസ്ഥാൻ): യക്ഷിക്കഥകൾക്കും പ്രേത സിനിമകൾക്കുമെല്ലാം എന്നും താൽപര്യക്കാർ ഏറെയാണ്. ഇത്തരം കഥകളിലോ സിനിമകളിലോ ആത്മാവിനെ കണ്ടാൽ ആരും ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതായി കാണാറില്ല. പ്രേതം ഫോട്ടോക്ക് പോസ് ചെയ്യുന്നതും അചിന്തനീയമാണ്. എന്നാൽ പ്രേത കഥകളിലെ ഇത്തരം നടപ്പു രീതികളെല്ലാം തകിടം മറിച്ചിരിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഒരു യക്ഷിക്കുഞ്ഞ്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദിൽ നിന്ന് എടുത്തതെന്ന രീതിയിലാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് ഒരു വീടിന്റെ മട്ടുപ്പാവിലിരിക്കുന്ന യക്ഷിക്കുഞ്ഞും യാതൊരു ഭയവും കൂടാതെ ഇതിനെ മൊബൈൽ ക്യാമറയിൽ പകർത്തുന്ന നാട്ടുകാരെയുമാണ് ഫോട്ടോയിൽ കാണാനാകുന്നത്.

പ്രശസ്ത പാക്കിസ്ഥാനി ഗായകൻ ഫാക്കിർ മെഹമൂദ് ഫോട്ടോയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് ‘ഫോട്ടോജനിക്’ യക്ഷിക്കുഞ്ഞ് കൂടുതൽ പ്രശസ്തയാകുന്നത്. ഫോട്ടോക്ക് പോസ് ചെയ്യുന്ന യക്ഷിയുടെ ഫോട്ടോ സത്യമാണോ എന്ന് ആർക്കെങ്കിലും ഉറപ്പിക്കാനാകുമോയെന്നാണ് ഫാക്കിർ ഫോട്ടോയോടൊപ്പം പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ഗായകന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആളുകൾക്കൊന്നും പേടിയില്ലാത്ത ഈ യക്ഷി ആത്മാക്കൾക്കെല്ലാം മാനക്കേടുണ്ടാക്കുമെന്നായിരുന്നു ചിലരുടെ കമന്റ്. രസകരമായ ചില കമന്റുകൾ കാണാം:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ