ജനിച്ച് മണിക്കൂറുകള്‍ കഴിയും മുമ്പേ ഗാഢമായ ആലോചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നവജാത ശിശുവിന്റെ ചിത്രം പ്രചരിക്കുന്നു. ചിത്രം പുറത്തുവന്നതോടെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ചിത്രത്തിന് രസകരമായ അടിക്കുറിപ്പുകളുമായാണ് ഉപയോക്താക്കള്‍ എത്തിയത്. ചിത്രം എവിടെ നിന്ന് പകര്‍ത്തിയതാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി പേരാണ് ഇതിനകം ഷെയര്‍ ചെയ്തിരിക്കുന്നത്.

‘അച്ഛേ ദിന്‍ കാത്തിരിക്കുന്ന കുട്ടി’ എന്നാണ് ഒരു വിരുതന്‍ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. രജനീകാന്തിന്റെ ബാല്യകാലം എന്നാണ് മറ്റൊരാളുടെ കമന്റ്. ജനിച്ചയുടനെ തന്നെ രക്ഷിതാക്കള്‍ ഭാവി പരിപാടികള്‍ ചോദിച്ചപ്പോഴുള്ള ഭാവമെന്നാണ് മറ്റൊരു അടിക്കുറിപ്പ്. എന്തായാലും ചിത്രം ഇതിനകം മീമുകളായി പരിണമിച്ചുകഴിഞ്ഞു.

ചിത്രത്തിന് ലഭിച്ച രസകരമായ ചില പ്രതികരണങ്ങളും അടിക്കുറിപ്പുകളും കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ