ടെന്നിസ് കളിക്കുന്ന കുരങ്ങന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നീല ഷർട്ടും വെളള ട്രൗസറും ധരിച്ച് കുരങ്ങൻ ടെന്നിസ് ആസ്വദിച്ച് കളിക്കുകയാണെന്ന് തോന്നും വിഡിയോ കണ്ടാൽ. മീറ്റ് റികി എന്നാണ് ഈ കുരങ്ങന്റെ പേര്. ആറു വയസ്സുളള മീറ്റിന്റെ സ്വദേശം ജപ്പാനാണ്.

ചില്ലറക്കാരനൊന്നുമല്ല മീറ്റ്. യൂട്യൂബിൽ മീറ്റിന് സ്വന്തമായൊരു പേജിലുണ്ട്. ഇതിൽ നിറയെ മീറ്റ് ടെന്നിസ് പരിശീലിക്കുന്ന വിഡിയോകളുണ്ട്. ഇതില ഏറ്റവും പുതിയതാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. അധികം വൈകാതെ തന്നെ മീറ്റ് നല്ലൊരു കളിക്കാരനാവുമെന്നത് ഉറപ്പാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ