ഓണം ഒരു മതാഘോഷമായിട്ടല്ല മലയാളികൾ കാണുന്നത്. ഓണം മലയാളികൾക്ക് മതാതീതതമായ ഒരു വികാരമാണ്. ഈ വികാരം മികച്ചൊരു ഉദാഹരണത്തിലൂടെ പങ്ക് വെച്ചിരിക്കുകയാണ് ശശി തരൂർ എംപി.
ഒരു കൂട്ടം കന്യാസ്ത്രീകൾ തിരുവാതിര കളിക്കുന്നതിന്റെ വീഡിയോ ആണ് തരൂർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഇതാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ക്രിസ്ത്യൻ സഹോദരിമാർ ഹിന്ദു സംഘ നൃത്തമായ തിരുവാതിര കളിക്കുന്നു. ഇത് കേരളത്തിൽ ഓണക്കാലത്തെ ഒറ്റപ്പെട്ട കാഴ്ചയല്ല. ഓണം ഐക്യത്തിന്റെയും സമൃദ്ധിയുടേയും ആഘോഷമാണ്’ തരൂർ കുറിച്ചു.
കേരളത്തിന് പുറത്തുള്ള നിരവധി ആളുകളാണ് വീഡിയോയുടെ താഴെ പ്രതികരിച്ചിരിക്കുന്നത്. ഭൂരിഭാഗം ആളുകളും മലയാളികളുടെ സംസ്കാരത്തെ പുകഴ്ത്തുന്പോഴും ചിലർ ഇതൊക്കെ എല്ലായിടത്തുമുള്ളതാണെന്ന് അവകാശപ്പെടുന്നു. ചുരുക്കം ചിലർക്ക് ഈ കാഴ്ചകൾ ഒട്ടും രസിക്കുന്നില്ലെന്നതും കമന്റുകൾ വായിച്ചാൽ വ്യക്തമാകും.