കുട്ടികളുടെ നിഷ്കളങ്കത നിറഞ്ഞ വീഡിയോകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. അത്തരം വീഡിയോകള്‍ പങ്കുവയ്ക്കാനായി മാത്രമുള്ള പല പേജുകളും സമൂഹ മാധ്യമങ്ങളില്‍ കാണാം. തിരക്കുള്ള ജീവിതത്തിലെ മാനസിക സങ്കര്‍ഷങ്ങളില്‍ നിന്ന് അല്‍പ്പനേരമെങ്കിലും ആശ്വാസം നേടാന്‍ കുഞ്ഞുങ്ങളുടെ ഒന്നോ രണ്ടോ നിമിഷം നീളുന്ന പുഞ്ചിരി മാത്രം മതിയല്ലോ.
അത്തരം ഒരു വീഡിയോയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒരു പുഴയുടെ തീരത്ത് നിന്ന് ഒരു കുഞ്ഞു മീനിനെ കൈകളില്‍ പിടിച്ചിരിക്കുന്ന കുട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ശ്വാസം കിട്ടാനായി മീന്‍ കഷ്ടപ്പെടുന്നത് കണ്ടുള്ള കുട്ടിയുടെ നിഷ്കളങ്കമായ ഡയലോഗാണ് എല്ലാവരിലും ചിരിയുണര്‍ത്തുന്നത്.
ദേ അമ്മെ മീന്‍ പാട്ടു പാടുന്നുവെന്നാണ് കുട്ടി പറയുന്നത്. കുട്ടിയുടെ കൂടെയുള്ള മീനിന് ശ്വാസം മുട്ടി ചാവും വിടാനും ഉപദേശിക്കുന്നത് കേള്‍ക്കാം. രക്ഷിതാക്കളുടെ വാക്കുകള്‍ അതുപടി അനുസരിച്ച കുട്ടി അപ്പോള്‍ തന്നെ മീനിനെ പുഴയിലേക്ക് തന്നെ വിടുകയും ചെയ്യുന്നുണ്ട്.
സാജു കാരച്ചേരി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. വീഡിയോയുടെ കമന്റ് സെക്ഷനില്‍ മീന്‍ പാടിയ പാട്ടുകളും നെറ്റിസണ്‍സ് കുറിച്ചിട്ടുണ്ട്. മീനിനെ വിടാന്‍ തോന്നിയ കുട്ടിയുടെ മനസിനേയും ചിലര്‍ അഭിനന്ദിച്ചു.