വിവാഹ വേദിയിലേക്കുള്ള വരവ് ഒരിക്കലും മറക്കാനാവാത്ത വിധം വ്യത്യസ്തമാക്കാനാണ് ഓരോ വധുവിന്റെയും ശ്രമം. ഡാൻസുമായി വിവാഹ വേദിയിലേക്ക് എത്തുന്ന വധുവിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഡിസൈനർ സാബാ കപൂറിന്റെ വീഡിയോ കണ്ടാൽ കണ്ണെടുക്കാനാവില്ല.
തന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മൊത്തം പങ്കെടുപ്പിച്ചുള്ള ഡാൻസുമായാണ് സാബാ വിവാഹ വേദിയിലേക്ക് എത്തിയത്. 2016 ൽ പുറത്തിറങ്ങിയ ‘ബാർ ബാർ ദേഖോ’ സിനിമയിലെ ‘സോ ആസ്മാൻ’ ഗാനത്തിനാണ് സാബായും കുടുംബാംഗങ്ങളും നൃത്തം ചെയ്തത്. വീഡിയോയുടെ അവസാനം വരനായി ഒരു സർപ്രൈസും ഉണ്ടായിരുന്നു.
ഇൻസ്റ്റഗ്രാമിൽ വൈഎസ്ഡിസി വെഡ്ഡിങ് കൊറിയോഗ്രാഫിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ ട്വിറ്ററിൽ വീഡിയോ എത്തിയതോടെയാണ് വൈറലായത്.
Read More: തറവാട്ടിലേക്ക് തിരിച്ചെത്തിയത് പോലെ; ‘സൂപ്പർ ശരണ്യ’ വിശേഷങ്ങളുമായി നസ്ലൻ