scorecardresearch

ഇതാണ് ആ അത്ഭുത കാഴ്‌ച്ച; എവറെസ്റ്റിന്റെ 360 ഡിഗ്രി വ്യൂ, വീഡിയോ

എവറെസ്റ്റ് കൊടുമുടിയിൽ നിന്നുള്ള മനോഹരമായ കാഴ്ച്ച

എവറെസ്റ്റ് കൊടുമുടിയിൽ നിന്നുള്ള മനോഹരമായ കാഴ്ച്ച

author-image
Trends Desk
New Update
Viral Video| Trending| Mount Everest

എവറെസ്റ്റ് കൊടുമുടിയിൽ നിന്നുള്ള മനോഹരമായ കാഴ്ച്ച, Photo: Trends Desk/ IE Malayalam

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് എവറെസ്റ്റ്. 8,848 മീറ്ററാണ്​ ഇതിന്റെ ഉയരം. മഞ്ഞ് പൊതിഞ്ഞ മലകളും താഴ്വരയും ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാകില്ല.

Advertisment

എവർറസ്റ്റിന്റെ 360 ഡിഗ്രി ദൃശ്യങ്ങൾ കാണികുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2021 ൽ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുന്നത് ഇപ്പോഴാണെന്ന് മാത്രം. 2021 മെയ് 12 ന് പർവതോഹാരിയായ ഗാവോ ലി പകർത്തിയ ദൃശ്യമാണിത്. അതേ വർഷം ജൂൺ 2 നാണ് അദ്ദേഹം ഈ ദൃശ്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

"ഹായ്,8848.86! എവറെസ്റ്റിൽ നിന്നുള്ള അതിമനോഹരമായ കാഴ്ച്ച. മെയ് 12 ന് സമ്മിറ്റിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. എവറെസ്റ്റിലേക്ക് നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്. ഇതിനു മുൻപ് 2018 മെയ് 14 നാണ് ഞാൻ വന്നത്," ലി കുറിച്ചു.

Advertisment

എവറെസ്റ്റിലെ മഞ്ഞ് മുടിയ സ്ഥലങ്ങളിൽ നല്ല രീതിയിൽ മലിനീകരണം നടക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടി ചില പർവതോഹാരികൾ കുറച്ച് നാളുകൾക്ക് മുൻപ് രംഗത്തെത്തിയിരുന്നു. പ്രദേശത്ത് മാലിന്യവും മറ്റും നിക്ഷേപിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ എവറെസ്റ്റ് ടുഡേ എന്ന പോർട്ടൽ ട്വീറ്റ് ചെയ്തിരുന്നു. മാലിന്യം കൃത്യമായി സംസ്കരിക്കുന്നതിനെ കുറിച്ചുള്ള വിഷയങ്ങളാണ് വീഡിയോയിൽ ചർച്ചയായത്.

നാഷ്ണൽ ജിയോഗ്രഫിയുടെ കണക്ക് പ്രകാരം എവറെസ്റ്റ് കയറാൻ എത്തുന്ന ഒരു വ്യക്തിയിൽ നിന്ന് എട്ട് കിലോ മാലിന്യമായി നിക്ഷേപിക്കപ്പെടുന്നത്. ഇതിൽ ഫുഡ് കണ്ടെയിനർ, ടെന്റ്, കാലിയായ ഓക്സിജൻ ടാങ്കുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. എവറെസ്റ്റ് കീഴടക്കാൻ എത്തുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച് മാലിന്യത്തിന്റെ അളവും വർധിക്കുകയാണ്.

Everest Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: