കാലുകള്‍ നഷ്ടമായ 15 വയസ് പ്രായമുളള പെഡ്രോ എന്ന ആമയ്ക്ക് നടക്കാനായി പ്രത്യേക തരത്തിലുളള ചക്രം തയ്യാറാക്കി നല്‍കിയിരിക്കുകയാണ് ഒരു യുവതി. സാന്ദ്രാ ട്രെയ്ലര് ദത്തെടുക്കുമ്പോള്‍ പെഡ്രോയ്ക്ക് മൂന്ന് കാലുകളാണ് ഉണ്ടായിരുന്നത്. പിന്നില്‍ ഒരു കാലും മുമ്പില്‍ രണ്ട് കാലും. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം പെഡ്രോയെ വീട്ടിന്റെ പിന്നിലെ മുറ്റത്ത് നിന്നും കാണാതായി.
എന്നാല്‍ പിന്നീട് പെഡ്രോ തിരികെ എത്തി. അപ്പോള്‍ പെഡ്രോയുടെ പിന്നിലെ ഒരു കാല് കൂടി നഷ്ടമായിരുന്നു. തുടര്ന്നാ സാന്ദ്ര ലൂസിയാന സര്‍വകലാശാലയുടെ കീഴിലുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പെഡ്രോയ്ക്ക് ഉണ്ടായിരുന്നില്ല. പെഡ്രോയുടെ പിന്നില്‍ ചക്രങ്ങള്‍ ഒട്ടിച്ച് വെക്കാമെന്ന് ഇവിടത്തെ ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്. പെഡ്രോയുടെ ഭാരത്തിന് അനുസരിച്ച് മാത്രമെ ചക്രം വെക്കാന്‍ കഴിയുകയുളളു എന്നതായിരുന്നു വെല്ലുവിളി. ഭാരം കൂടിയാല്‍ പെഡ്രോയ്ക്ക് ചക്രം വലിച്ച് നടക്കാനാവില്ല. ഭാരം കുറച്ച് ഉപയോഗപ്രദമായ ചക്രം ഉണ്ടാക്കുകയായിരുന്നു ഡോക്ടര്‍മാര്‍ ചെയ്തത്.
Meet Pedro the . He’s rolling through life thanks to doctors and students at @LSUVetMed.
More: //t.co/5u9MnddlDo#FiercefortheFuture pic.twitter.com/ToYnF08L6T— LSU (@LSU) June 20, 2019
ചക്രം ഉപയോഗിച്ച് പെഡ്രോ നടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും വെറലായതോടെ സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമായിരുന്നു. പെഡ്രോയുടെ ധീരതയേയും പോരാട്ടത്തേയും പുകഴ്ത്തി പലരും രംഗത്തെത്തി. ഇതോടെ സാന്ദ്ര തന്നെ പെഡ്രോയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ടും ഉണ്ടാക്കി.
Thank you to everyone who has shared my story! It is very difficult for me to thank everyone individually but my love goes out to all! I hope I can bring joy to others through your kindness.
— Pedro The Turtle (@PedroTheTurtle) June 22, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook