ആദ്യം ഫൊട്ടോയെടുത്തു, പിന്നെ അനുഗ്രഹം തേടി, അതുകഴിഞ്ഞ് ഭണ്ഡാരപ്പെട്ടിയുമായി സ്ഥലം വിട്ടു; വൈറലായി കള്ളൻ

അമ്പലത്തിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്

thief takes bless from god before stealing, man steals temple donation box, thane robber take blessing from god before stealing, viral video, indian express

എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പോകുമ്പോൾ ആരാധനാലയങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതും തൊഴുന്നതും അനുഗ്രഹം തേടുന്നതുമെല്ലാം എല്ലാം സർവ്വസാധാരണമാണ്. ഭയമോ പേടിയോ ഒക്കെ തോന്നുന്ന സാഹചര്യങ്ങളിലും ചിലപ്പോൾ ഇതെല്ലാം ചെയ്‌തേക്കും. എന്നാൽ, ഭണ്ഡാരപ്പെട്ടി മോഷ്ടിക്കുന്നതിനു മുൻപ് ദൈവത്തിന്റെ അനുഗ്രഹം തേടിയാലോ? അതെ, അങ്ങനെ ചെയ്യുന്ന ഒരു കള്ളന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അമ്പലത്തിലെ സിസിടിവിയിലാണ് ഈ വിചിത്ര ദൃശ്യങ്ങൾ പതിഞ്ഞത്. അമ്പലത്തിൽ പ്രവേശിക്കുന്ന ഒരാൾ ആദ്യം പരിസരമൊക്കെ വീക്ഷിച്ച ശേഷം ഹനുമാൻ വിഗ്രഹത്തിന്റെ ഫൊട്ടോയൊക്കെ എടുക്കുന്നു. പിന്നീട് ദൈവത്തിന്റെ അനുഗ്രഹം തേടുന്നു. അതിനു ശേഷം പരിസരം ഒന്നുടെ നോക്കി വിഗ്രഹത്തിനു മുന്നിലെ ഭണ്ഡാരപ്പെട്ടിയും എടുത്ത് സ്ഥലം വിടുന്നു. ഇതാണ് വീഡിയോയിൽ കാണുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ്പ്രാദേശിക റിപ്പോർട്ടുകൾ. പൂജാരിയില്ലാത്ത സമയത്താണ് സംഭവം നടന്നത്. പൂജാരി പുറത്തുപോയി വന്ന ശേഷം ഭണ്ഡാരപ്പെട്ടി കാണാതായപ്പോൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏകദേശം 1000 രൂപയോളം പെട്ടിയിൽ ഉണ്ടായിരുന്നതായാണ് പൂജാരി പറഞ്ഞത്. ശനിയാഴ്ച പൊലീസ് പ്രതിയെ പിടികൂടുകയും അയാളിൽ നിന്നും പണം കണ്ടെടുകയും ചെയ്തു എന്നാണ് വിവരം.

Also Read: ‘ആണായാൽ കരയല്ലേ.. പെണ്ണായാൽ കുനിയല്ലേ’, സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനം; വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Thief seeks blessings from god escapes with temple donation box

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com