അറിഞ്ഞില്ല, സോറി; മോഷ്ടിച്ചത് കോവിഡ് വാക്സിനെന്ന് തിരിച്ചറിഞ്ഞതും തിരിച്ചു വച്ച് കള്ളൻ

“ക്ഷമിക്കണം, ഇത് കൊറോണയ്ക്കുള്ള മരുന്നുകളാണെന്ന് എനിക്കറിയില്ലായിരുന്നു,”കത്തിൽ പറയുന്നു

മോഷ്ടിച്ച ബാഗിൽ കോവിഡ് വാക്സിൻ ആണെന്നറിഞ്ഞപ്പോൾ അത് തിരിച്ചേൽപിച്ച് മാതൃകയായ ഒരു കള്ളനെക്കുറിച്ചുള്ള വിശേഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ് ഇപ്പോൾ.

ഹരിയാനയിലെ ജിന്ദിലാണ് സംഭവം നടന്നത്. 1,700 ഡോസ് കോവിഡ് -19 വാക്സിൻ അടങ്ങിയ ബാഗുമായി ഓടി രക്ഷപ്പെട്ട കള്ളൻ പിന്നീട് ഈ ബാഗ് തിരിച്ചേൽപിക്കുകയായിരുന്നു. അജ്ഞാതനായ കള്ളൻ ബാഗ് തിരിച്ചയച്ചതിനൊപ്പം ബാഗിനകത്ത് എന്താണുണ്ടായിരുന്നതെന്ന് തനിക്കറിയില്ലായിരുന്നെന്ന് പറഞ്ഞുകൊണ്ട് ഒരു കത്തും ബാഗിനൊപ്പം നൽകിയിട്ടുണ്ട്. കത്തിൽ തന്റെ പ്രവൃത്തിയിൽ ക്ഷമ പറയുന്നുമുണ്ട് കള്ളൻ.

Read More: ഇതാണ് ശരിക്കുള്ള ഹീറോയിസം; വീണ്ടും മാതൃക കാട്ടി മയൂർ ഷെൽക്കെ

“ക്ഷമിക്കണം, ഇത് കൊറോണയ്ക്കുള്ള മരുന്നുകളാണെന്ന് എനിക്കറിയില്ലായിരുന്നു,” എന്നാണ് ആ കത്തിൽ ഹിന്ദിയിൽ എഴുതിയിരുന്നത്. കോവിഷീൽഡ്, കോവാക്സിൻ ഡോസുകളായിരുന്നു ബാഗിലുണ്ടായിരുന്നത്.

ഇപ്പോൾ മോഷ്ടാവിനെ തിരയുന്നതായി പൊലീസ് അറിയിച്ചു. ജിന്ദ് ജനറൽ ആശുപത്രിയിലെ സ്റ്റോർ റൂമിൽ നിന്ന് മരുന്ന് മോഷ്ടിച്ചതിന് സംഭവത്തിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

Read More: ഉടായിപ്പ് പൊളിച്ചടുക്കി ഫിറോസ്ക്ക; നിങ്ങള് പൊളിയാണ് എന്ന് മലയാളീസ്

വ്യാഴാഴ്ച ഉച്ചയോടെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന് പുറത്തുള്ള ഒരു ചായക്കടയിലാണ് ഈ ബാഗ് മോഷ്ടാവ് തിരിച്ചേൽപിച്ചത്. പോലീസിനായി ഭക്ഷണം എത്തിക്കുന്നയാളാണെന്നും പെട്ടെന്ന് മറ്റൊരു ജോലി വന്നതിനാലാണ് ബാഗ് കടയിൽ ഏൽപിക്കുന്നതെന്നുമാണ് മോഷ്ടാവ് കടയിലുള്ളവരോട് പറഞ്ഞതെന്നും പൊലീസ് പറയുന്നു.

Read More: നിറവയറുമായി പൊരിവെയിലത്ത് ഡിഎസ്‌പി; കൈയ്യടി നേടി കൃത്യനിര്‍വ്വഹണം: വീഡിയോ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Thief returned covid vaccine bag says sorry didnt know

Next Story
വെളളം ഉപയോഗിച്ച് ഓടിക്കുന്ന വാട്ടർ കാർ മാതൃകയുമായി ഇന്ത്യൻ മെക്കാനിക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com