Latest News

പേടിച്ചരണ്ട വൃദ്ധയെ ആശ്വസിപ്പിക്കാന്‍ നെറ്റിയില്‍ ഉമ്മ നല്‍കി മോഷ്ടാവ്; കള്ളന്റെ ‘സ്നേഹം’ വൈറല്‍

‘വേണ്ട മാഡം, നിങ്ങളെ ഒന്നും ചെയ്യില്ല. നിങ്ങളുടെ പണവും വേണ്ട’ എന്നു പറഞ്ഞായിരുന്നു മോഷ്ടാവ് ആശ്വസിപ്പിച്ചത്

robbery, മോഷണം,thief kisser elder lady,വൃദ്ധയെ ചുംബിച്ച് മോഷ്ടാവ്, thief kisser lady, brazil, ie malayalam,

പതിവ് പോലെ മരുന്നുവാങ്ങാൻ ഫാര്‍മസിയിലെത്തിയതായിരുന്നു ആ വൃദ്ധ. പക്ഷെ ഞെട്ടിച്ചുകൊണ്ട് രണ്ട് മോഷ്ടാക്കള്‍ അവിടേക്ക് എത്തി. ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ സംഘം പണം അപഹരിക്കുന്നിതിടെ അവിടെ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു.

മോഷ്ടാക്കളെ കണ്ടതും വൃദ്ധ പേടിച്ചരണ്ടു. ഭയന്നുവിറച്ചു കൊണ്ട് അവര്‍ മോഷ്ടാക്കളോട് അപേക്ഷിച്ചു, തന്റെ കൈയിലുള്ള പണം നല്‍കാം, വെറുതെ വിടണം. എന്നാല്‍ അവരെ ഞെട്ടിച്ചുകൊണ്ട് മോഷ്ടാക്കളിലൊരാള്‍ പണം വേണ്ടെന്ന് പറഞ്ഞു. പിന്നാലെ, പേടിച്ചരണ്ട വൃദ്ധയെ ആശ്വസിപ്പിക്കാനായി അയാള്‍ അവരുടെ നെറ്റിയില്‍ ഉമ്മ വച്ചു.

ഫാര്‍മസിയിലെ സിസി ടിവില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വൃദ്ധയുടെ നെറ്റിയില്‍ ചുംബിച്ച ശേഷം മോഷ്ടാവ് അവരെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ബ്രസീലിലാണ് സംഭവം. സാമുവല്‍ അല്‍മെയ്ഡ എന്നയാളുടെ ഫാര്‍മസിയിലാണ് മോഷണം നടത്തിയത്.

പണം നല്‍കാമെന്ന് പറഞ്ഞ വൃദ്ധയോട് ‘ വേണ്ട മാഡം, നിങ്ങളെ ഒന്നും ചെയ്യില്ല. നിങ്ങളുടെ പണവും വേണ്ട’ എന്നു പറഞ്ഞായിരുന്നു മോഷ്ടാവ് ആശ്വസിപ്പിച്ചത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Thief kisses old woman on forehead while robbing store307776

Next Story
ISL 2019-2020, North East United FC: ഒന്നിച്ചുതന്നെ യുണൈറ്റഡ്; ലക്ഷ്യം കിരീടവുംNorth East United FC, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, NEUFC, ISL, ഐഎസ്എൽ, Indian Super League, ഇന്ത്യൻ സൂപ്പർ ലീഗ്, NEUFC Squad, NEUFC TEAM, NEUFC team profile, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com