scorecardresearch

ഇഷ്ടപ്പെട്ടു എടുക്കുന്നു, കൂടെ ഉണ്ടാകണമേ! ഭണ്ഡാര മോഷണത്തിന് മുന്‍പ് കള്ളന്റെ പ്രാര്‍ത്ഥന

ക്ഷേത്രത്തിനുള്ളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്

ക്ഷേത്രത്തിനുള്ളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്

author-image
Trends Desk
New Update
Viral Video, Trending

ക്ഷേത്രങ്ങളിലെ ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിക്കുന്ന പല സംഭവങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ മധ്യ പ്രദേശിലെ ജബല്‍പൂരിലെ ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹത്തില്‍ നിന്ന് ആശിര്‍വാദമൊക്കെ വാങ്ങി മോഷണം നടത്തിയിരിക്കുകയാണ് ഒരാള്‍.

Advertisment

ക്ഷേത്രത്തിനുള്ളിലെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സുഘ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. മുഖം മറച്ച് ക്ഷേത്രത്തിനുള്ളിലെത്തിയ കള്ളന്‍ ആദ്യം തന്നെ വിഗ്രഹത്തെ തൊഴുന്നതായാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. പിന്നാലെ തന്നെ വിഗ്രഹത്തിന്റെ തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരവുമെടുത്തായിരുന്നു മടങ്ങിയത്.

Advertisment

ഓഗസ്റ്റ് അഞ്ചാം തീയതിയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തിലേക്ക് ഭക്തര്‍ സംഭാവന നല്‍കിയ രണ്ട് വലിയ അമ്പലമണികളും മോഷണം പോയതായി പൊലീസ് അറിയിച്ചു.

വീഡിയോ വൈറലായതിന് പിന്നാലെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നത്.

ഒരു ഭക്തന്‍ ദൈവത്തിന്റെയെടുത്തു നിന്ന് എന്തെങ്കിലും എടുത്താന്‍ അത് മോഷണമല്ല. പ്രതിസന്ധിയുണ്ടാകുന്ന സമയത്ത് ഭക്തര്‍ ദൈവത്തിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നതാണ്, ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.

Social Media Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: