scorecardresearch

'തെങ്കാശിപട്ടണത്തിൽ വീണ്ടും ഒരു ഉത്സവകാലം'; കുടുംബസമേതം ആഘോഷമാക്കി കെഡി കമ്പനി

വർഷങ്ങൾക്കു ശേഷമുള്ള തെങ്കാശിപ്പട്ടണത്തിലെ മറ്റൊരു ഉത്സവകാലമാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്

വർഷങ്ങൾക്കു ശേഷമുള്ള തെങ്കാശിപ്പട്ടണത്തിലെ മറ്റൊരു ഉത്സവകാലമാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thankashi Pattana AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം/signature_by_aanand

മലയാളികൾ എന്നെന്നും മനസ്സിൽ സൂക്ഷിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ് 'തെങ്കാശിപ്പട്ടണം'. 2000 ൽ തിയേറ്ററുകളിൽ എത്തിയ ചിത്രം അക്ഷരാർത്ഥത്തിൽ ചിരിയുടെ പൂരം തന്നെയായിരുന്നു തീർത്തത്. തെങ്കാശിപ്പട്ടണത്തിലെ ദാസനും കണ്ണനും ശത്രുവുമെല്ലാം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. 

Advertisment

വർഷങ്ങൾക്കിപ്പുറമുള്ള തെങ്കാശിപ്പട്ടണത്തിലെ മറ്റൊരു ഉത്സവകാലമാണ് സോഷ്യൽ മീഡിയയിൽ കൗതുകമാകുന്നത്. കണ്ണനും ദാസനും ശത്രുവും മീനാക്ഷിയും ദേവൂട്ടിയും സംഗീതയുമെല്ലാം എഐയുടെ സഹായത്തോടെ സൃഷ്ടിച്ച വീഡിയോയിലുണ്ട്.

Also Read: 'സിനിമ കണ്ടപ്പോൾ മനസ്സിൽ വിചാരിച്ച സീൻ;' പ്രഭേന്ദുവിന്റെ അമ്മ ദാ... ഇവിടെയുണ്ട്; വീഡിയോ

കുടുംബ സമേതം ഉത്സവം ആഘോഷമാക്കുന്ന കെഡി കമ്പനിയെയാണ് വീഡിയോയിൽ കാണാനാവുക. ഇപ്പോഴത്തെ ലുക്കിലുള്ള സുരേഷ് ഗോപിയേയും ലാലിനെയും സുയുക്ത വർമ്മയെയും ഗീതു മോഹൻദാസിനെയും കാവ്യയെയും ദിലീപിനെയുമെല്ലാമാണ് വീഡിയോയിൽ കാണാനാവുക.

Also Read: ചേക്കിന്റെ സ്വന്തം കർഷകൻ; മോഷണം നിർത്തി മാധവൻ, കൂട്ടിന് രുക്മിണിയും മക്കളും; വൈറലായി മീശമാധവൻ റീക്രിയേഷൻ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോ "signature_by_aanand" എന്ന ഉപയോക്താവാണ് പങ്കുവച്ചിരിക്കുന്നത്. 1.3 മില്യണിലധികം കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഒരുപാട് തലമുറകളെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളെ വീണ്ടും കാണാനായതിന്റെ സന്തോഷം പങ്കുവച്ച് ധാരാളം കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്..

Read More: വിവാഹ വാർഷികം ആഘോഷിച്ച് സുധിയും മിനിയും; വർഷമിത്ര കഴിഞ്ഞും രണ്ടാൾക്കും വല്യ മാറ്റം ഇല്ലല്ലോ എന്ന് ആരാധകൻ

Kavya Madhavan Dileep Suresh Gopi AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: