ഇങ്ങനെയും ചില കള്ളന്‍മാര്‍; പ്രാര്‍ത്ഥിച്ച ശേഷം വിഗ്രഹത്തിന്റെ കിരീടം അടിച്ചുമാറ്റി, വീഡിയോ

ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ദേവ വിഗ്രഹത്തിന്റെ കിരീടം ഇയാള്‍ അടിച്ചുമാറ്റുന്നു

മോഷണം പലവിധമാണ്. കുബുദ്ധികളായ കള്ളന്‍മാര്‍ തങ്ങളെ ആരും ഒരുകാലത്തും പിടിക്കാതിരിക്കാന്‍ മോഷണത്തിനു മുന്‍പ് എല്ലാവിധ ഒരുക്കങ്ങളും നടത്തും. എല്ലായിടത്തും സിസിടിവി സൗകര്യം വന്നതോടെ കള്ളന്‍മാര്‍ക്ക് പണി കൂടി. സിസിടിവിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നാണ് പല കള്ളന്‍മാരും ആദ്യം ആലോചിക്കുന്നത്. എന്നാല്‍, മോഷണത്തിനു മുന്‍പ് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്ന എത്ര കള്ളന്‍മാരെ നാം കണ്ടിട്ടുണ്ട്? അങ്ങനെയൊരു കള്ളന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Read Also: ‘പന്തെവിടെ…പന്തെവിടെ?’ ‘പന്ത് ദാ ഇവിടെ’; രോഹിത് വിട്ടത് പുജാര പിടിച്ചു, പൊട്ടിച്ചിരിച്ച് കോഹ്‌ലി, വീഡിയോ

ഹൈദരബാദിലാണ് സംഭവം നടക്കുന്നത്. ക്ഷേത്രത്തിനുള്ളില്‍ കയറിയ കള്ളന്‍ ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കുന്നു. വിഗ്രഹത്തില്‍ തൊട്ട് വണങ്ങുന്നതും അതിനുശേഷം വലംവയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രാര്‍ത്ഥിച്ച ശേഷം ആരെങ്കിലും വരുന്നുണ്ടോ എന്ന് കള്ളന്‍ നോക്കുന്നുണ്ട്. ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ദേവ വിഗ്രഹത്തിന്റെ കിരീടം ഇയാള്‍ അടിച്ചുമാറ്റുന്നു.

കിരീടം അടിച്ചുമാറ്റിയ ശേഷവും വിഗ്രഹത്തില്‍ തൊട്ടു ചുംബിക്കുന്നുണ്ട്. മോഷണത്തിനുശേഷം കിരീടം അരയില്‍ തിരുകിവച്ചാണ് കള്ളന്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്തുപോകുന്നത്. വെള്ളിയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത്. മോഷ്ടാവിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നീല ഷര്‍ട്ടാണ് ഇയാള്‍ മോഷണ സമയത്ത് ധരിച്ചിരിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Theft steals deitys crown after prayers funny video

Next Story
ആ മേക്കോവർ ചിത്രങ്ങൾ വ്യാജം; റാണു മണ്ഡലിന്റെ യഥാർഥ ചിത്രങ്ങൾ പുറത്തുവിട്ട് സലൂൺranu mandol, റാണു മണ്ഡൽ, റാണു മണ്ഡേൽ, lata mangeshkar, ലത മങ്കേഷ്കർ, ranu mandol lata mangeshkar, റാണു മണ്ഡേൽ മേക്കോവർ, ranu mandol song, himesh reshammiya, ranu mandol lata mangeshkar song, ranu mandol songs, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com