വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഇപ്പോള്‍ ആളുകള്‍ ഒന്ന് കല്യാണം കഴിക്കുന്നത് തന്നെ. വിവാഹത്തിനു മുമ്പും, വിവാഹത്തിനു ശേഷവും ഫോട്ടോ എടുപ്പ്. വിവാഹ തിയ്യതി അറിയിക്കാനായുള്ള ഫോട്ടോ ഷൂട്ട്. ഇരുന്നും നിന്നും കിടന്നും, വെള്ളത്തിലും വയലിലും, മലമുകളിലും എന്നു വേണ്ട എന്തെല്ലാം എവിടെയെല്ലാം സാധിക്കുമോ അങ്ങനെയെല്ലാം വിവാഹം വ്യത്യസ്തമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍.

മെയ് ആറിന് ടിജിന്റേയും ശില്‍പ്പയുടേയും കല്യാണമാണ്. വിവാഹ തിയ്യതി അറിയിക്കാനുള്ള ഫോട്ടോഗ്രഫിയാണ് ഇവിടെ നടക്കുന്നത്. വെള്ളത്തിന് നടുവില്‍, ഇരുവരും തോണിയിലിരിക്കുകയാണ്. മഴയുടെ ഇഫക്ട് കിട്ടാനായി ചുറ്റിനുമുള്ളവര്‍ നാലുപാടുനിന്നും വെള്ളം തളിക്കുന്നുമുണ്ട്.

വാഴയിലയൊക്കെ പിടിച്ച് സ്റ്റൈലായി റൊമാന്റിക്കായി ഇരിക്കുന്ന ടിജിനോടും ശില്‍പ്പയോടും ഫോട്ടോഗ്രഫര്‍ പറഞ്ഞു പരസ്പരം ചുംബിക്കാന്‍. പിന്നെ സംഭവിച്ചത് രസകരമായിരുന്നു. തോണി മറിച്ച് ഇരുവരും വെള്ളത്തില്‍ വീണു. ചുറ്റുമുള്ളവരുടെ പൊട്ടിച്ചിരിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook